രാജപുരം : ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം കരിച്ചേരി തറവാട് കോയ്മ ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ടുകുവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ട് മഹോത്സവം നാളെ സമാപിക്കും.
ഏപ്രില്‍ 3ന് കലവറ നിറയ്ക്കല്‍,് ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം പൂരക്കളി സംഘത്തിന്റെ പൂരക്കളി, കൈവീത്, തുടര്‍ന്ന് തെയ്യംകൂടല്‍. ഏപ്രില്‍ 4ന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം, ബപ്പിടല്‍ ചടങ്ങ്, രാത്രി 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍, 11.30ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. ഏപ്രില്‍ 5ന് രാവിലെ 8 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ പുറപ്പാട്, വൈകിട്ട് 3 മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാട്, ചൂട്ടൊപ്പിക്കല്‍ ചടങ്ങ്, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, 10 മണിക്ക് മറപിളര്‍ക്കല്‍ ചടങ്ങ്, തുടര്‍ന്ന് കൈവീതിന് ശേഷം സമാപനം.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കമ്പിക്കാനം തമ്പാന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ സി.ചന്ദ്രന്‍, താനം സെക്രട്ടറി പി.സുരേഷ് കുമാര്‍, തറവാട് സെക്രട്ടറി കെ.കുഞ്ഞമ്പുനായര്‍ കൊല്ലരംകോട്, യുഎഇ കമ്മിറ്റി കണ്‍വീനര്‍ എം. രാജന്‍, താനം പ്രസിഡന്റ് പി.സദാശിവന്‍, കെ.കുഞ്ഞിക്കണ്ണന്‍ നായര്‍, കെ.ഗോപി എന്നിവര്‍ നേതൃത്വം വഹിക്കുന്നു.




