പനത്തടി : പെരുതടി ജി എല്‍ പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വാര്‍ഷികാഘോഷവും സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം കെ രാജനുളള യാത്രയയപ്പും നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ബി രതീഷ് അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സുരേഷ്,ഹൊസ്ദുര്‍ഗ് എ ഇ ഒ .കെ സുരേന്ദ്രന്‍, സനല്‍കുമാര്‍ വെള്ളുവ , കെ ശശികുമാര്‍ ,എസ് മധുസൂദനന്‍ ,പി ബി സുരേഷ്, എസ് സി ചന്ദപ്പന്‍ ,ടി എസ് വിനോദ് കുമാര്‍ , പി നിര്‍മ്മല , കെ രേവതി, രമ്യ എസ് കെ , നിരഞ്ജന ജി, പ്രധാന അധ്യാപകന്‍ എം.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ , അങ്കണവാടി കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ കലാസന്ധ്യയും ഉണ്ടായിരുന്നു.





