NATIONAL NEWS

ദുബൈ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് ആശ്വാസം

ദുബൈ : താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഡി എക്‌സ് ബി) പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചു. മാര്‍ച്ച് ഏഴ് ശനിയാഴ്ച മുതല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഡി ഡബ്ല്യു സി) നിന്നും ചില വിമാനങ്ങള്‍ സര്‍വീസ് നടത്തിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
നിലവില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുവരികയാണെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി. മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സും നേരത്തെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.
ഫെബ്രുവരി 28-നും മാര്‍ച്ച് 31-നും ഇടയില്‍ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്ക് ഏപ്രില്‍ 30-നുള്ളില്‍ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റാനോ അല്ലെങ്കില്‍ തുക പൂര്‍ണ്ണമായും തിരികെ വാങ്ങാനോ സാധിക്കും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനങ്ങളുടെ സമയം ഔദ്യോഗിക ചാനലുകള്‍ വഴി ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ യാത്രക്കാരോട് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *