കള്ളാർ: ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ പെരിങ്കയ- കാരമൊട്ട റോഡ് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ആറ് ലക്ഷത്തി എഴുപതിനായിരം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. ഈ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ഇതുവരെ ഗതാഗത സൗകര്യം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. റോഡിന്റെ പ്രവർത്തി പൂർത്തികരി്ച്ചതോടെ ഈ മേഖലയിലെ കുടുംബങ്ങളുട യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സാധിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത അദ്ധ്യക്ഷത വഹിച്ചു. ബാബു കാരമൊട്ട സ്വാഗതവും മാത്യു കമുകുംപുഴ നന്ദിയുംപറഞ്ഞു
Related Articles
പ്രതിഭ ബാലവേദി വാർഷിക സംഗമം സംഘടിപ്പിച്ചു
ചുളളിക്കര : പ്രതിഭ ബാലവേദി വാർഷിക സംഗമം സംഘടിപ്പിച്ചു. മോഹനൻ കെ,ഷാബു.കെ വി,പി. നാരായണൻ., കെ.ഗംഗാധരൻ , അഭിഷേക് പി, സൂര്യനാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സൂര്യനാരായണൻ( പ്രസിഡണ്ട്) അഭിഷേക് ( സെക്രട്ടറി) മിത്രമധു( വൈ.പ്രസി) ആദിത്യ .ട(ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ലോക പരിസ്ഥിതി ദിനത്തിൽ കാവുകളുടെ സംരക്ഷണം ബ്ലോക്ക് തല ഉദ്ഘാടനം മാച്ചിപ്പളളിയിൽ നടന്നു
ബളാംതോട്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ പുനർജ്ജനനി പദ്ധതിപ്രകാരം കാവുകളുടെ സംരക്ഷണം ബ്ലോക്ക് തല ഉദ്ഘാടനം മാച്ചിപ്പളളിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പത്മകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ,പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ […]
കെ.വി.കുഞ്ഞപ്പൻ മാസ്റ്ററുടെ 12-ാം ചരമ വാർഷിക ദിനം ഇന്ന്
കാങ്കോലിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വ പരമായ പങ്കു വഹിച്ച കെ.വി.കുഞ്ഞപ്പൻ മാസ്റ്ററുടെ 12-ാം ചരമ വാർഷിക ദിനമാണ് ഇന്ന്്. പൊതു പ്രവർത്തനത്തിന്റെ നാനാ തുറകളിലും നിറഞ്ഞു നിന്ന കുഞ്ഞപ്പൻ മാസ്റ്റർ കാൽ നൂറ്റാണ്ടിലേറെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. മറുപക്ഷത്തുള്ളവരെ പാർട്ടിയിൽ എത്തിക്കുക എന്ന ദൗത്യം നിർവ്വഹിച്ച ത്യാഗ ധനനായ നേതാവായിരുന്നു മാസ്റ്റർ . നാട്ടിലുണ്ടാകുന്ന കുടുംബ പ്രശ്നങ്ങൾ, അതിർത്തിത്തർക്കം, വഴി പ്രശ്നം എന്നിവയെല്ലാം ഉയർന്നു വരുമ്പോൾ കുഞ്ഞപ്പൻ മാസ്റ്ററെ സമീപിക്കുക പതിവായിരുന്നു. […]