ചെറുപനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ചെറുപനത്തടിയുടെ നേതൃത്വത്തില്‍ മയക്കു മരുന്നിനും അക്രമത്തിനുമെതിരെയുള്ള സന്ദേശ യാത്ര സ്കൂളില്‍ നിന്നും ആരംഭിച്ച് മാലക്കല്ല്, കോളിച്ചാല്‍ എന്നിവിടങ്ങളിലൂടെ പാണത്തൂരില്‍ സമാപിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ സ്വാഗതം പറഞ്ഞു. സമാപന പരിപാടി പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ വേണുഗോപാല്‍ അധ്യക്ഷനായി. റിട്ടയേര്‍ഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ജി രഘുനാഥ് ലഹരി മുക്ത സന്ദേശം നല്കി.പാണത്തൂര്‍ ഇടവക വികാരി ഫാ നോബിള്‍ പന്തലാടിക്കല്‍, പി തമ്പാന്, ചുമട്ടുതൊഴിലാളി നേതാവ് സെബാസ്റ്റ്യന്‍ എ ഇ, വ്യാപാരി വ്യവസായി ഏകോപന സമിതി പണത്തൂര്‍ യൂണിറ്റ് വൈസ് പ്രസിഡണ്ട് സി. എം.വിനോദ്, പനത്തടി സെന്റ് മേരീസ് സ്കൂള്‍ പിടിഎ എക്സിക്യൂട്ടീവ് അംഗം ബിജു വി.ആര്. തുടങ്ങിയവര്‍ സംസാരിച്ചു.




