പനത്തടി: കത്തോലിക്കാ കോണ്‍ഗ്രസ് പനത്തടി ഫൊറോന, എ.കെ.സി.സി. യുത്ത് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് പനത്തടി ഫൊറോന നിയുക്ത ഡയറക്ടര്‍ ഫാ.ജോസഫ് പന്തലാടിക്കലിന് സ്വീകരണം നല്‍കി. ഫൊറോന പ്രസിഡന്റ് ജോണി തോലംപുഴ അധ്യക്ഷനായി. പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലില്‍, പാണത്തൂര്‍ പള്ളി അസി.വികാരി ഫാ. അലക്‌സ് കൊച്ചുപറമ്പില്‍, എ. കെ. സി. സി. ഗ്ലോബല്‍ സെക്രട്ടറി പീയൂസ് പറേടം, രൂപതാ സെക്രട്ടറി രാജീവ് തോമസ്, യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാരായ ആഖിന്‍മരിയ, ലിജേഷ് ഫ്രാന്‍സിസ്, റോണി ആന്റണി, ജിന്‍സ് കൊല്ലംകുന്നേല്‍, റീന വര്‍ഗീസ്, നിബിന്‍ കണിയാന്തറ, ജിതിന്‍ പൗലോസ്, എ.കെ.സി.സി. യൂണിറ്റ് ഭാരവാഹികള്‍ സണ്ണി എലവുങ്കല്‍, ജോസ് നാഗരോലില്‍ എന്നിവര്‍ സംസാരിച്ചു.
യുവജന ശാക്തീകരണം കാലഘട്ടത്തിന്റെയും, സഭയുടേയും അനിവാര്യത -ഫാ. ഫിലിപ്പ് കവിയില്‍
പനത്തടി: യുവജനങ്ങളാണ് സഭയുടെ കരുത്തെന്നും യുവജന ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് പനത്തടി ഫൊറോന, എ.കെ.സി.സി. യുത്ത് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലുള്‍പ്പെടെ കത്തോലിക്കാ കോണ്‍ഗ്രസിന്റ സാന്നിദ്ധ്യമുണ്ടാവണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു