കൊട്ടോടി / ചമ്പക്കര രാജുവിന്റെ ഭാര്യ, ത്രേസ്യാമ്മ (59), നിര്യാതയായി. സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് സെന്റ്ആന്സ്പള്ളിയില്.
മക്കള്‍, സി. പ്രിയ ചേര്‍ത്തല, പ്രദീപ്.
പാണത്തൂർ : ലോക പരിസ്ഥിതി ദിനത്തിൽ എസ് വൈ എസ് വൃക്ഷ തൈ വിതരണം ചെയ്തു. കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ് ശിഹാബുദ്ദീൻ അഹ്സനി പാണത്തൂർ ശുഹദയിൽ നടന്ന പരിപാടിയിൽ വിതരണം ഉദ്ഘാടനം ചെയ്തു. ശിഹാബ് ടി കെ, ശുഹൈബ് സഖാഫി, അബ്ദുസ്സലാം ആനപ്പാറ, സുഹൈൽ കാറോളി, മൊയ്തു കുണ്ടുപള്ളി, സാബിത്ത് പാണത്തൂർ, ഹനീഫമുനാദി എന്നിവർ പങ്കെടുത്തു.
ബളാംതോട്: 45 കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി 5 കിലോ അരി വീതം നല്കി സ്വാശ്രയസംഘം പ്രവര്‍ത്തകര്‍. ബളാംതോട് കാപ്പിത്തോട്ടം ചൈതന്യ പുരുഷ സ്വയം സഹായ സംഘത്തിന്റെ പ്രവര്‍ത്തകരാണ് ഓണസമ്മാനമായി അരി നല്‍കിയത്. വാര്‍ഡ് മെമ്പര്‍ കെ.ജെ ജയിംസ് ഉദ്ഘാടനം ചെയ്തു. ചന്ദ്രന്, കെ.കെ അശോകന്, വിജയന് കാപ്പിത്തോട്ടം എന്നിവര്‍ സംസാരിച്ചു.
ആലപ്പടമ്പ് : കുണ്ടുളിലെ കരുവാച്ചേരി കുഞ്ഞമ്പു നായരുടെ ഏഴാം ചരമവാര്‍ഷികത്തിന്റെയും ഭാര്യ കാഞ്ഞിരപ്പുഴ ലക്ഷ്മിയമ്മയുടെ ആറാം ചരമവാര്‍ഷികത്തിന്റെയും ഭാഗമായി മാത്തില്‍ ഐ.ആര്.പി.സി. സാന്ത്വന വയോജനകേന്ദ്രത്തിലേക്ക് മക്കള്‍ നല്കുന്ന ധനസഹായം ലോക്കല്‍ സെക്രട്ടറി ടി.വിജയന് ഏറ്റുവാങ്ങി.