വെള്ളരിക്കുണ്ട് : ജീവിതത്തിന്റെ അവസാന നാളുകളില്‍ ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട വൃദ്ധ മാതാപിതാക്കള്‍ക്കായി വെള്ളരിക്കുണ്ട് ഗാന്ധി ഭവനില്‍ ആധുനിക രീതിയില്‍ ഉള്ള പുതിയ ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുന്നു.പത്തനാപുരം കേന്ദ്രമായ ഗാന്ധി ഭവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളരിക്കുണ്ട് മങ്കയത്തെ നിലവിലെ കെട്ടിടത്തോട് ചേര്‍ന്നാണ് നിരാലംബര്‍ക്കായി എല്ലാവിധ സൗര്യങ്ങളും ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മ്മിക്കുന്നത്. 25 ലക്ഷം രൂപചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വ്വഹിച്ചു.ഗാന്ധി ഭവന് വൈസ് ചെയര്മാന്
അമല്‍ എസ് അധ്യക്ഷതവഹിച്ചു.വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ടി. കെ. മുകുന്ദന്,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. ടി. അബ്ദുള്‍ ഖാദര്‍. ജോസഫ് വര്‍ക്കി. വിനു. കെ. ആര്. ജോര്‍ജ്ജ് തോമസ്. ഷാജന് പൈങ്ങോട്ട്. സുധീഷ് പുങ്ങംചാല്‍ ഗാന്ധിഭവന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍.ബി. മോഹനന് മാനേജര്‍ റൂബി സണ്ണി. ഡയറക്ടര്‍ ജയറാം, ടിജോ തോമസ്. ദിലീപ് മാത്യു.രാഹുല്‍ ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിലവില്‍ 15 പേരാണ് വെള്ളരിക്കുണ്ട് ഗാന്ധി ഭവനില്‍ അന്തേവാസികളായുള്ളത്. എല്ലാവരും മക്കളും ബന്ധുക്കളും ഉപേക്ഷിക്കപ്പെട്ടവരാണ്.
വെള്ളരിക്കുണ്ടിലെ ഗാന്ധിയന്‍ അഗസ്ത്യന് ചേട്ടനാണ് ഗാന്ധി ഭവന് 85 സെന്റ് സ്ഥലം ദാനമായി നല്‍കിയത്.
പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ 25 പേര്‍ക്ക് കൂടി ഈ സ്നേഹ ഭവനില്‍ താമസിക്കാന്‍ പറ്റും.
സുമനസ്സുകളുടെ കരുണ പ്രതീക്ഷിച്ചു കൊണ്ട് നിര്‍മ്മാണം ആരംഭിച്ച കെട്ടിടം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ഗാന്ധി ഭവന് വികസന സമിതി ലക്ഷ്യമിടുന്നത്.