ബന്തടുക്ക; ജി.എച്ച് എസ് എസ് ബന്തടുക്കയുടെ 73 മത് വാര്‍ഷികാഘോഷങ്ങള്‍ ‘അരവം 2K25’ നടത്തി. പ്രശസ്ത സിനിമാ-നാടക നടന് കൂക്കള്‍ രാഘവന് ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുഞ്ഞിരാമന് തവനം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കുള്ള ആദരവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന റോയ് കെ ജെ, നിത്യാനന്ദ എം.കെ, ശ്രീമതി കമല എം. കെ എന്നിവര്‍ക്കുള്ള യാത്രയയപ്പും നല്കി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പി.ടി. എ പ്രസിഡണ്ട് രാധാകൃഷ്ണന് എ.കെ, എസ്.എം.സി ചെയര്മാന് ഷിബു ജോസ്, പി.ടി. എ വൈസ് പ്രസിഡണ്ട് ജോമിച്ചന്‍ മാത്യു, എം.പി.ടി.എ പ്രസിഡണ്ട് ദേവകി രാമന്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജജ് ഷാജി ജോസഫ്, ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജജ് സന്ദീപ് ബി.എസ്, സ്റ്റാഫ് സെക്രട്ടറി സുരേഷ് ഡി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രഞ്ജിത്ത് കൃഷ്ണന്, മുന്‍ പ്രിന്‍സിപ്പാള്‍ സനല്‍ കുമാര്‍ ടി.വി, . മധു ചൂരിത്തോട്, സന്തോഷ് വര്‍ഗ്ഗീസ് , ഷീജ കെ എസ് , ജ്യോതിലക്ഷമി കെ തുടങ്ങിയവര്‍സംബന്ധിച്ചു.
