അട്ടേങ്ങാനം : ബേളൂര്‍ ശ്രീ മഹാശിവ ക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് വിളക്കുപൂജ നടത്തി. ആറുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന്റെ ഭാഗമായാണ് ഇന്ന് വിളക്കുപൂജ നടത്തിയത്.

രാജപുരം .ക്നാനായ മലബാര്‍ കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കാതെ പ്രൊഫ. വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്മരണവും പ്രേക്ഷിത കുടിയേറ്റത്തിന്റെ 83-ാം ദിനാചരണവും നടത്തുന്നതിലൂടെ അതിരൂപതാ കെ.സി.സി നേതൃത്വത്തിന്റെയും രാജപുരം ഫെറോന നേതൃത്വത്തിന്റെയും പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്ന് സ്മാരക മന്ദിരം നിര്‍മ്മാണ കമ്മിറ്റിയിലെ അംഗങ്ങളില്‍ ഒരു വിഭാഗം പത്രസമ്മേളനത്തില്‍ ആരോപിച്ചു.നിലവിലുള്ള രാജപുരത്തെ പള്ളിക്ക് താഴെ കുടിയേറ്റ സ്മാരക മന്ദിരവും മ്യുസിയവും കുറച്ചു വര്‍ഷങ്ങളായി നിര്‍മ്മാണത്തിലിരിക്കുകയാണ്.പ്രസ്തുത കുടിയേറ്റ മന്ദിരം ഇതുവരെയും പൂര്‍ത്തിയാകാതെ ഇപ്പോള്‍ ഷെവാലിയാര് വി.ജെ ജോസഫ് സാറിനെ അനുസ്മരിക്കുന്നത് ഉചിതമായ […]
പാറപ്പള്ളി. സാര്‍വ്വദേശീയ വനിതാ ദിനത്തില്‍ വാര്‍ദ്ധക്യത്തിലും തളരാതെ തൊഴിലുറപ്പ് പ്രവര്‍ത്തിയില്‍ തുടര്‍ച്ചയായി 100 ദിനം പൂര്‍ത്തീകരിച്ച പാറപ്പള്ളിയിലെ ഹാജിറുമ്മയെ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് ആദരിച്ചു.വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ പൊന്നാട അണിയിച്ചു. വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍, കെ.വി. കേളു, മോഹനന് കാട്ടിപ്പാറ, പി.പുരുഷോത്തമന് ,വി.കെ.കൃഷ്ണന്, റെജി കാട്ടിപ്പാറ തുടങ്ങിയവര്‍സംബന്ധിച്ചു.
പാണത്തൂർ : മലയോര മേഖലയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും കർഷക കോൺഗ്രസ് കാസർകോട് ജില്ല വൈസ് പ്രസിഡണ്ടും മുൻ പനത്തടി മണ്ഡലം പ്രസിഡണ്ടുമായിരുന്ന എൻ.ഐ ജോയ് നിരവത്താനിൽ (73)ന്റെ സംസ്കാരം നാളെ രാവിലെ പത്തിനൊന്നിന് പാണത്തൂർ സെന്റ് മേരിസ് ദേവാലയത്തിൽ നടക്കും. ഭാര്യ : പരേതയായ ഏലിയാമ്മ. മക്കൾ : ലിജ, ലിജേഷ്, ലിജിൽ (മൂവരും ഇറ്റലി). മരുമക്കൾ: ചാൾസ്, ജ്യോതിസ്, ഡോണ (എല്ലാവരും ഇറ്റലി). തുടർന്ന് എൻ.ഐ. ജോയിയുടെ നിര്യാണത്തിൽ അനുശോചിച്ച് 12 മണിക്ക് പാണത്തൂർ […]
