സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. നാളെയും സാധാരണയിലും അധികം താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന ചൂട് മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഇന്നും നാളെയും കനത്ത ചൂടിനുള്ള സാധ്യത പ്രവചിക്കുന്നത്. കേരളത്തില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഇവ കൃത്യമായി പാലിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്. പകല്‍ 11 മുതല്‍ ഉച്ച 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക; തുടങ്ങിയവയാണ് നിര്‍ബന്ധമായും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Related Articles
അയറോട്ട് ഗുവേര വായനശാല ഡോക്ടേഴ്സ് ദിനം ആചരിച്ചു
അയറോട്ട് :ഗുവേര വായനശാല ഡോക്ടേഴ്സ് ദിനം ആചരിച്ചു.ബംഗാൾ മുൻ മുഖ്യമന്ത്രിയും പ്രമുഖ ഭിഷഗ്വരനുമായ sഡോ.ബി സി റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനമായി ആചരിച്ചു വരുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീലത പി.വി ഉദ്ഘാടനം ചെയ്തു. പൂടംകല്ല് താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ടും നാട്ടുകാരനുമായ ഡോ.സി.സുകുവിനെ ചടങ്ങിൽ ആദരിച്ചു. അഞ്ചാം വാർഡ് മെമ്പർ ബിന്ദുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോടോം-ബേളൂർ നേതൃസമിതി കൺവീനർ സി.ചന്ദ്രൻ, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഗണേശൻ.എ, പൊതു പ്രവർത്തകൻ നാരായണൻ കെ […]
കെ.വി ജോസഫ് (പാപ്പച്ചന് )കരിയില്‍ നിര്യതനായി
ചുളളിക്കര; കെ.വി ജോസഫ് (പാപ്പച്ചന് )കരിയില്‍ (99) നിര്യതനായി. ഭാര്യ പരേതയായ മറിയം. മക്കള്‍: Dr. Sr. ലിസ്സി ജോസ് (അഫ്രിക്ക), റോസ്സമ്മ, ജോര്‍ജ്ജ്, ജെയിംസ്, തോമസ്, ജോയി, മരുമക്കള്‍: ഗ്രേസി, ജെസ്സി, മോളി, ഷൈല, പരേതനായ ജോസഫ് നെടുംപെട്ടില്. സഹോദരങ്ങള്‍: പരേതനായ ചാക്കോ, തോമസ്, മറിയം, ജോര്‍ജ്ജ്. സംസ്കാരം പിന്നീട്.
അധിക നികുതിയും പെർമിറ്റ് ഫീസും പിൻവലിക്കണം: കള്ളാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി
കളളാർ: സംസ്ഥാന സർക്കാർ കുത്തനെ ഉയർത്തിയ കെട്ടിട നികുതിയും, പെർമിറ്റ്, അപേക്ഷ ഫീസുകളും ഒഴിവാക്കുന്നതിനായി കള്ളാർ ഗ്രാമപഞ്ചായത്ത് ഇതു നടപ്പിലാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട സോഫ്റ്റ് വെയറുകളിൽ നടത്തിത്തരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ കളളാർ പഞ്ചായത്ത് ഭരണ സമിതിയോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ അന്യായമായി വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ്, റഗുലറൈസേഷൻ ഫീസ്, ലേ ഔട്ട് ഫീസ് തുടങ്ങിയവയും പിൻവലിക്കണമെന്ന് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ഇടത്തരക്കാരായ ജനങ്ങളുടെ വീട് നിർമ്മാണ സ്വപ്നങ്ങൾക്ക് സർക്കാർ തീരുമാനം തിരിച്ചടിയാണ്. കാർഷിക മേഖലയിൽ നിന്നുള്ള […]