When, while the lovely valley teems with vapour around me, and the meridian sun strikes the upper surface of the impenetrable foliage of my trees, and but a few stray gleams steal into the inner sanctuary
എ ഡി എം. നവീന്‍ ബാബുവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ദിവ്യയെ റിമാന്‍ഡ് ചെയ്തത്. ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റും. ദിവ്യ നാളെ ജാമ്യാപേക്ഷ നല്‍കും. ദിവ്യയെ ഇന്ന് ഉച്ചയോടെ വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണപുരത്തു വച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനക്കു ശേഷം […]
അട്ടേങ്ങാനം : കൂലോത്തുംകാലിലെ ടി എൻ മുരളീധരൻ (61)നിര്യാതനായി. ഭാര്യ ഗംഗ മുരളി.അച്ഛൻ പരേതനായ നീലകണ്ഠപ്പിള്ള, അമ്മ തങ്കമ്മ ടി.എം .മക്കൾ രേഷ്ടി.ടിഎം, രശ്മി. ടി.എം. മരുമക്കൾ ശശികുമാർ.പി(കാറഡുക്ക ), ദേവനന്ദൻ (പൊടുത്തുരുത്തി, നീലേശ്വരം ). സഹോദരങ്ങൾ സോമൻ ടി.എൻ(വാ യാട്ടുപറമ്പ് ), രാജു. ടി.എൻ (ചാണൊക്കുണ്ട് ), ടി. എൻ. ചന്ദ്രൻ (അട്ടേങ്ങാനം ), ടി. എൻ. മോഹനൻ (അട്ടേങ്ങാനം ), രാജമ്മ (ബളാന്തോട് ), മിനി(മണക്കടവ്).
ചുളളിക്കര : സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടാകുകയും സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ നിര്‍വഹിക്കുകയും ചെയ്തെങ്കിലും കാസര്‍ഗോഡ് ജില്ലയിലെ സപ്ലേക്കോയില്‍ ഇനിയും സാധനങ്ങളെത്തിയില്ല. എ എ വൈ റേഷന്‍ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. 14 ഇനങ്ങള്‍ അടങ്ങിയ 6,03,291 ഭക്ഷ്യ കിറ്റാണ് നല്‍കുക. 5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്ക് റേഷന്‍കട വഴിയാകും കിറ്റ് […]