പാണത്തൂർ: മലമ്പനി മസാചാരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കുള്ള രക്ത പരിശോധന ക്യാമ്പ് നടത്തി. പനത്തടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രം പാണത്തൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോളിച്ചാൽ നിർമിതിയിൽ വെച്ച് നടത്തിയത്. പതിനഞ്ച് ഇതര സംസ്ഥാന തൊഴിലാളികളിൽനിന്നും മലേറിയ, ഫൈലേറിയ എന്നിവയുടെ രക്ത സാമ്പിളുകൾ പരിശോധിച്ചു. പരിശോധന ക്യാമ്പിന് പഞ്ചായത്ത് അംഗം എൻ വിൻസെന്റ് ജൂനിയർ ഇൻസ്പെക്ടർ മാരായ അനിതോമസ്, നെൽസൺ. എൻ. എൻ, ശ്രീലക്ഷ്മി രാഘവൻ, സ്നേഹ എം.പി എന്നിവർനേതൃത്വംനൽകി.
രാജപുരം / കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 2024-25 സാമ്പത്തിക വര്‍ഷത്തെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ സമയബന്ധിതമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ, ഓണ്‍ലൈന്‍ വഴിയേ ഒടുക്കേണ്ടതാണ്. വസ്തു നികുതിയിന്മേലുളള പിഴ പലിശ 31/03/2025 വരെ ഒഴിവാക്കിയിട്ടുണ്ടെന്നും, നികുതി ദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറികള്‍ പോലുളള നിയമ നടപടികളില്‍ നിന്നും ഒഴിവാകേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു. നികുതി ദായകരുടെ സൗകര്യാര്‍ത്ഥം ഗ്രാമപഞ്ചായത്ത് ഓഫീസ് നാളെ ഞായറാഴ്ച രാവിലെ 10 മുതല്‍ 3 […]