രാജപുരം: ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. നവരാത്രിയോടനു ബന്ധിച്ച് മൂന്ന് ദിവസമായി നടന്നു വന്ന ആഘോഷം ഇന്ന് സമാപിക്കും.
പാറപ്പള്ളി : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി – ആർക്ക് കോഴ്സിൽ ഒന്നാം റാങ്കു നേടിയ ഗുരുപുരത്തെ ആർക്കിടെക് നവ്യ എം.എസ്സിന് അഭിനന്ദനങ്ങളുമായി വാർഡ് മെമ്പറും വാർഡ് സമിതി അംഗങ്ങളും വീട്ടിലെത്തി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ഗുരുപുരത്ത് താമസിക്കുന്ന നവ്യയാണ് ഒന്നാം റാങ്ക് നേടി നാടിനഭിമാനമായത്. വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു.മുൻ വൈ. പ്രസിഡന്റ് പി.എൽ.ഉഷ, വാർഡ് കൺവീനർ പി.ജയകുമാർ, വാർഡ് സമിതി അംഗങ്ങളായ എൻ.അമ്പാടി, എം.തമ്പാൻ, ബി.മുരളി, എൻ.സുജിത്ത്, […]
റാണിപുരം: പനത്തടി – റാണിപുരം റോഡില്‍ റാണിപുരത്തേയ്ക്ക് വാഹന യാത്ര ഏറെ ദുഷ്ക്കരമാക്കുന്ന തരത്തില്‍ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന കാട് റാണിപുരം വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെട്ടി മാറ്റി. റാണിപുരം തോടിന് സമീപത്തെ വളവിലും, പള്ളിക്ക് താഴെ സെമിത്തേരിക്ക് സമീപമുള്ള കാടുകളുമാണ് വെട്ടി മാറ്റിയത്. ഇവിടങ്ങളില്‍ കാട് വളര്‍ന്ന് വാഹന യാത്രക്കാര്‍ക്ക് കാഴ്ച മറയുന്നതിനാല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. സെക്ഷന്‍ ഫോറസ്റ്റര്‍ ബി ശേഷപ്പ,വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്, ട്രഷറര്‍ എം.കെ […]
രാജപുരം പനത്തടി പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പ്രാന്തർകാവ് ജി യു പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രധാന അധ്യാപകൻ പി അജിത്ത്കുമാർ, ആർ ജനാർദ്ദനൻ, സി ആർ സി കോർഡിനേറ്റർ സുപർണ്ണ രാജേഷ്, പി ടി എ പ്രസിഡന്റ് വി.എൻ മനോജ് എന്നിവർ പ്രസംഗിച്ചു.