പൊന്നോണക്കാലത്തിന്റെ തുടക്കം കുറിച്ച് കൊണ്ട് നാളെ അത്തം. അത്തം പത്തിന് തിരുവോണം എന്നാണല്ലോ പറയാറുള്ളത്. നാളെ മുതല്‍ മലയാളികളുടെ അങ്കണങ്ങള്‍ പൂക്കളം കൊണ്ട് നിറയും. ഇത്തവണ സെപ്തംബര്‍ ആറിനാണ് അത്തം. സെപ്തംബര്‍ 15 ന് തിരുവോണം. ഓണാഘോഷങ്ങളിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അത്തം. സംസ്ഥാനത്തിന്റെ ഓണാഘോങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് അത്തച്ചമയ ഘോഷയാത്രയും നാളെ നടക്കും. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളില്‍ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. അത്തംനാളില്‍ കൊച്ചിരാജാവ് സര്‍വാഭരണ വിഭൂഷിതനായി സര്‍വസൈന്യ സമേതനായി ഘോഷയാത്രയോടെ പ്രജകളെ കാണാനെത്തുന്നതായിരുന്നു രാജ ഭരണ കാലത്തെ അത്തച്ചമയം. 1949 ല്‍ തിരുവിതാംകൂര്‍ – കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിര്‍ത്തലാക്കി. ഇപ്പോള്‍ സര്‍ക്കാര്‍ ആഘോഷത്തിന്റെ ഭാഗമായാണ് അത്തച്ചമയം ആചരിക്കുന്നത്. സര്‍വമതസ്ഥരും ആഘോഷിക്കുന്നതിനാല്‍ തന്നെ അത്തച്ചമയത്തിന് മതേതരത്വത്തിന്റെ പ്രതിച്ഛായയും ഉണ്ട്. അത്തം നാളിലാണ് ഓണത്തിന് പൂക്കളമിട്ട് തുടങ്ങുന്നത്. എന്നാല്‍ അത്തം നാളിലെ പൂക്കളത്തിനും ചില പ്രത്യേകതകളുണ്ട്. അത്തം നാളില്‍ തുമ്പപ്പൂ ഇട്ടുകൊണ്ടാണ് പൂക്കളം ഇടേണ്ടത്. പിന്നീട് തുളസിപ്പൂവും ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളുകളില്‍ ഈ രണ്ട് പൂക്കള്‍ മാത്രമാണ് പൂക്കളമിടേണ്ടത്. മൂന്നാം ദിവസം മുതല്‍ നിറങ്ങളുള്ള പൂക്കള്‍ ഉപയോഗിക്കാം. അത്തം നാളിലെ പൂക്കളത്തിന് ഒരു നിര പൂ മാത്രമേ പാടുള്ളൂ. പ്രജകളെ കാണാനെത്തുന്ന മാവേലിയെ വരവേല്‍ക്കാനുള്ള പൂക്കളത്തിന് എന്തെല്ലാം പ്രത്യേകതകളാണല്ലേ. എന്നാല്‍ പൂക്കളമൊരുക്കാനുള്ള തിരക്കിനിടയില്‍ പ്രിയപ്പെട്ടവര്‍ക്ക് അത്തം ആശംസകള്‍ അറിയിക്കാന്‍ മറക്കരുത്. എല്ലാ വായനക്കാര്‍ക്കും ഗ്രാമശബ്ദത്തിന്റെ അത്തം ആശംസകള്‍……
Related Articles
കോടോം – ബേളൂർ പഞ്ചായത്ത് ആറാം വാർഡ് എഡിഎസ് പ്രസിഡന്റ് തൂങ്ങലിലെ സരോജിനി (57)നിര്യാതയായി
ചുള്ളിക്കര : കോടോം – ബേളൂർ പഞ്ചായത്ത് ആറാം വാർഡ് എഡിഎസ് പ്രസിഡന്റ് തൂങ്ങലിലെ സരോജിനി (57)നിര്യാതയായി. സംസ്കാരം ഇന്നു ( 7-8 -23) രാവിലെ 8.30ന് ചുള്ളിക്കര ടൗണിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: സുരേഷ്. മക്കൾ: സുജിനി, സുജിത്ത്. മരുമക്കൾ: ബിജു (വടകര), സീമ(സഹലേഷ്പുര).
കോടോം-ബേളൂര്‍ സി ഡി എസ് സംഘടിപ്പിച്ച ‘കാട്ടറിവ് ‘ ഭക്ഷ്യോല്പന്ന മേള ശ്രദ്ധേമായി
അട്ടേങ്ങാനം:കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മോഡല്‍ ജിആര്‍സി എന്നിവയുടെ നേതൃത്വത്തില്‍ FNHW ന്റെ ഭാഗമായി ‘കാട്ടറിവ്’ എന്ന പേരില്‍ പരമ്പരാഗത ഭക്ഷ്യ ഉല്പന്ന പ്രദര്‍ശനവു വിപണനമേളയും സംഘടിപ്പിച്ചു.പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സിഡിഎസ്ചെയര്‍പേഴ്സണ്‍ സി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പഞ്ചയത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ എന്‍.എസ് . മെമ്പര്‍ മാരായ നിഷ അനന്ദന്, പി. ഗോപി പഞ്ചായത്ത് സെക്രട്ടറി ജെയ്സണ്‍ […]
വായനാ ദിനാചരണം : എടത്തോട് ഗ്രാമീണ വായനശാല ശാന്താവേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിന് പുസ്തകങ്ങൾ കൈമാറി
എടത്തോട്് : വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായന ദിന പക്ഷാചരണത്തോടനുബന്ധിച്ച് എടത്തോട് ഗ്രാമീണ വായനശാല ശാന്താവേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിന് പുസ്തകങ്ങൾ കൈമാറി.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദാമോദരൻ കൊടക്കൽ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. എടത്തോട് വായന ശാല സെക്രട്ടറി ശ്രീജസ്വാഗതംപറഞ്ഞു.