രാജപുരം : ഉടന്‍ പണം എന്ന വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. മാലോം ചുള്ളി സ്വദേശിയായ സജീവനെയാണ് (39) രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 2000 രൂപയും, മൊബൈല്‍ഫോണും, നമ്പര്‍ എഴുതാന്‍ ഉപയോഗിച്ച കടലാസുകളും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നാളുകളായി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന ഇയാള്‍ കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ കള്ളാറില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ നിര്‍ദ്ദേശപ്രകാരം രാജപുരം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്, ഷിന്റോ എന്നിവരാണ് ഇയാളെ പിടി കൂടിയത്..ജനങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന ഇത്തരം ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടത്തിനെതിരെ രാജപുരം പോലീസ് സ്വീകരിക്കുന്ന ശക്തമായ നടപടിയുടെ ഭാഗമായാണ് ഇയാളുടെ അറസ്റ്റ്.
Related Articles
മലയോരത്തിന് ആവേശം പകര്‍ന്ന് ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു
മാലക്കല്ല് : 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ ടി കെ നാരായണന് അധ്യക്ഷത വഹിച്ചു. . സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സജി എം എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഴുപതാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും മാളികപ്പുറം സിനിമ ഫെയിമുമായ മാസ്റ്റര്‍ ശ്രീപത് യാന്‍ വിശിഷ്ടാതിഥിയായി . സ്വാഗത ഗാനം രചയിതാവ് ജോസഫ് ടി ജെ, സ്വാഗത ഗാനം […]
ചൗക്കി-മജല്‍ റൂട്ടില്‍ ബസ് സര്‍വീസ് യാഥാര്‍ത്ഥ്യമായി; യാത്രാദുരിതത്തിന് അറുതിയായി
പാണത്തൂര്‍: പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി എം ജയകുമാര്‍ ചുമതലയേറ്റു. കോളിച്ചാല്‍ രാജീവ് ഭവനില്‍ നടന്ന അദ്ധ്യക്ഷ പദവി ഏറ്റെടുക്കല്‍ സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.ജെ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എം സി പ്രഭാകരന്, പി വി സുരേഷ്, ബളാല്‍ ബ്ലോക്ക് പ്രസിഡണ്ട് മധുസൂദനന് ബാലൂര്‍, കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് സന്തോഷ് […]
മുരിങ്ങയും വേപ്പും നട്ട് കോടോം-ബേളൂർ 19-ാം വാർഡിന്റെ പരിസ്ഥിതി ദിനാഘോഷം
പാറപ്പള്ളി : ശുദ്ധവായു , വിഷ രഹിത ഭക്ഷണം എന്ന സന്ദേശമുയർത്തി വേപ്പിന്റെയും മുരിങ്ങയുടെയും തൈകൾ നട്ട് പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനങ്ങൾക്ക് കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് തുടക്കം കുറിച്ചു.ഗുരുപുരം അംഗൻവാടി പരിസരത്ത് തൈകൾ നട്ട് വാർഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡന്റുമായ പി.ദാമോദരൻ പരിപാടി ഉദ്്്ഘാടനം ചെയ്തു. അംഗൻവാടി കുട്ടികളും രക്ഷിതാക്കളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ വാർഡ് കൺവീനർ പി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.എം.രാമചന്ദ്രൻ, അഗിത, ഗോപകുമാരി എന്നിവർ സംസാരിച്ചു. അയൽ സഭ […]




