വയനാട്ടിലെ ഉരുള്പൊട്ടല് ദുരന്തത്തിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് പങ്കുചേര്ന്ന് കൂടുതല് പേര്. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സിപിഎം എംപിമാരും എംഎല്എമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.എംപിമാരായ കെ രാധാകൃഷ്ണന്, ബികാഷ് രഞ്ചന് ഭട്ടാചാര്യ, ജോണ് ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്, എഎ റഹീം, സു വെങ്കിടേശന്, ആര് സച്ചിതാനന്തം എന്നിവര് ദുരിതാശ്വാസ നിധിയില് പങ്കാളികളാകും. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം കണക്കാക്കിയാല് എട്ട് ലക്ഷം രൂപയാവും സിപിഎം എംപിമാര് സംഭാവന ചെയ്യുക. ഇതിന് പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്നിന്ന് മാര്ഗരേഖ പ്രകാരം പുനര്നിര്മാണ പദ്ധതികള്ക്ക് സഹായം നല്കാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം എംഎല്എമാര് അവരുടെ ഒരു മാസത്തെ വേതനമായ 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ കൂടുതല് സംഭാവനകള് ദുരുിതാശ്വാസ നിധിയിലേക്ക് വരികയാണ്.സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പാര്ട്ടിയുടെ ത്രിപുര, തമിഴ്നാട് ഘടകങ്ങള് പത്ത് ലക്ഷം രൂപയും നല്കുമെന്ന്അറിയിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കമല 33,000 രൂപയും സംഭാവന ചെയ്തിരുന്നു. അതേസമയം, വയനാട് ദുരന്തത്തിന് ഇരയാവര്ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎല്എ എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നല്കുമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിരുന്നു.
Related Articles
കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ മെയ് 10 നകം പേര് രജിസ്റ്റർ ചെയ്യണം.
പയ്യന്നൂർ : ഉദയം പുരുഷ സ്വയം സഹായ സംഘം സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി മെയ് 21 ന് മാവിച്ചേരിയിൽ വെച്ച് നടത്തുന്ന കണ്ണൂർ – കാസർഗോഡ് ജില്ലാതല കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ മെയ് 10 നകം പേര് രജിസ്റ്റർ ചെയ്യണം. Contact No : 9744178519,9846227650
ഓണ്ലൈന് വ്യാപാരത്തെ കയ്യടിച്ച് പ്രോല്സാഹിപ്പിക്കുന്ന ബജറ്റ്; ചെറുകിട വ്യാപാര മേഖല തകരും: രാജു അപ്സര
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷമായ വിമര്ശനം ഉയര്ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന് രാജു അപ്സര. ചെറുകിട വ്യാപാര മേഖലയെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ബജറ്റാണ് ഇത്. ഈ മേഖലയിലെ 4 കോടി വരുന്ന സംരഭകരേയും 16 കോടിയിലേറെ തൊഴിലാളികളേയും ബജറ്റില് പരിപൂര്ണ്ണമായി അവഗണിച്ചു. ചെറുകിട വ്യാപാര മേഖല ഇളവ് പ്രതീക്ഷിച്ചു എന്നാല് അതൊന്നും പരിഗണിക്കപ്പെട്ടില്ല. നിര്ബന്ധിത ജി എ സ്ടി രജിസ്ട്രേഷനുള്ള വിറ്റുവരവ് പരിധി നിലവിലെ 40 ലക്ഷത്തില്നിന്ന് 75 ലക്ഷമായി ഉയര്ത്തിയാല് ചെറുകിട വ്യാപാരികള്ക്ക് […]
നവകേരള സദസ്സിന് ഉജ്ജ്വല തുടക്കം നവകേരള ബസിൽ ആഡംബരം കണ്ടെത്താൻ ശ്രമിച്ചവർക്ക് മുഖ്യമന്ത്രി മറുപടി
നവകേരള ബസിൽ ആഡംബരം കണ്ടെത്താൻ ശ്രമിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഭാരത് ബൻസ് കാണാൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കാസർകോട് മഞ്ചേശ്വരത്ത് നവകേരള സദസിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്റ്റ് ഹൗസിൽ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസിൽ കയറി, എന്നാൽ ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ല. അതിനാൽ പരിപാടി കഴിയുമ്പോൾ മാധ്യമപ്രവർത്തകർ ബസിൽ കയറണം. അതിന്റെ ഉള്ളിൽ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. […]