വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ മനുഷ്യരെ ചേര്‍ത്ത് പിടിച്ച് നയന്‍താരയും ഭര്‍ത്താവ് വിഘ്നേശ് ശിവനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് ഇരുവരും നല്‍കിയത്. നയന്‍താര തന്നെയാണ് ഇക്കാര്യം വ്യക്തിമാക്കിയത്. തങ്ങളുടെ മനസ്സ് മുഴുവനും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും സമൂഹത്തോടുമൊപ്പമാണെന്നും നയന്‍താരയും വിഘ്നേശും പറഞ്ഞു. അവര്‍ അനുഭവിക്കുന്ന നാശവും നഷ്ടവും വളരെയേറെ ഹൃദയഭേദകമാണ്. ഈ അവസരത്തില്‍ പരസ്പരം പിന്തുണയ്ക്കേണ്ടതും ചേര്‍ത്ത് പിടിക്കേണ്ടതുമായ പ്രാധാന്യത്തെക്കുറിച്ച് ഓരോരുത്തരേയും ഓര്‍മിപ്പിക്കുകയാണ്. ഐക്യദാര്‍ഢ്യം എന്നോണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,00,000 രൂപ ഞങ്ങള്‍ വിനീതമായ സംഭാവന നല്‍കുകയാണ്. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കാനും പുനനിര്‍മാണ പ്രക്രിയയില്‍ കൈത്താങ്ങാകാനും ഇത് ഉപകരിക്കുമെന്ന് കരുതുന്നു, എന്നാണ് നയന്‍താരയും വി?ഘ്നേശ് ശിവനും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
Related Articles
ആന്ധ്രാ മുഖ്യമന്ത്രിയുടെ അമ്മാവനെ സിബിഐ അറസ്റ്റ് ചെയ്തു; അറസ്റ്റ് ജഗന്റെ പിതൃസഹോദരന്റെ കൊലക്കേസില്‍
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ അമ്മാവന് വൈ എസ് ഭാസ്കര്‍ റെഡ്ഡി അറസ്റ്റില്‍. മുന്‍ എം പി വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ ആണ് വൈ എസ് ഭാസ്കര്‍ റെഡ്ഡിയെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
സൗദിയിലേക്കും ഒമാനിലേക്കും ഒരു വിസ ; പ്രവാസികൾക്ക് വൻ നേട്ടമാകും, ടൂറിസത്തിന് പുതിയ മുഖം തുറക്കും
ഗൾഫ് രാജ്യങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുന്നത് അതിവേഗമാണ്. ജോലി, വിസ, ജീവിത നിലവാരം, ടൂറിസം എന്നീ രംഗങ്ങളിലെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം സൗദി അറേബ്യയിലേക്കും ഒമാനിലേക്കും ഒരു വിസയിൽ പോകാൻ സാധിക്കുമെന്നാണ്. പുതിയ വിസ സംബന്ധിച്ച് കഴിഞ്ഞ ദിവസം വിശദമായ ചർച്ച നടന്നു. ടൂറിസം മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ സംബന്ധിച്ച് ചർച്ച ചെയ്യുന്നത്. ഒരു വിസയിൽ തന്നെ രണ്ട് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുന്നത് ടൂറിസ്റ്റുകൾക്ക് വളരെ നേട്ടമാകും. ഓരോ രാജ്യങ്ങൾക്കും […]
എന്തുകൊണ്ട് തോറ്റു..:ബിജെപി കർണാടകയിലെ പരാജയ കാരണങ്ങൾ കണ്ടെത്തുന്നു
ബെംഗളൂരു: കർണാടക നിയമസഭ തിരഞെടുപ്പിലെ ഞെട്ടിച്ച തോൽവിക്ക് ശേഷം പരാജയം വിലയിരുത്തുന്നതിനായി വിവിധ തലങ്ങളിലുള്ള യോഗങ്ങളാണ് ബി ജെ പി വിളിച്ചു ചേർത്തുകൊണ്ടിരിക്കുന്നത്. കമ്മിറ്റി അംഗങ്ങൾ, എം എൽ എമാർ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികൾ, ജില്ലാ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കർണാടകയിലെ ബി ജെ പിയുടെ ചുമതലയുള്ള അരുൺ സിംഗ്, സംസ്ഥാനത്ത് ബിജെപി ക്രിയാത്മകവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടായി വ്യക്തമാക്കിയത്.. ജില്ലാ യൂണിറ്റ് പ്രസിഡന്റുമാരുമായും ഇൻചാർജ് നേതാക്കളുമായും ചർച്ച നടത്തി വിവരങ്ങൾ […]