കോളിച്ചാല്‍ : കൊളപ്പുറത്തെ കൊച്ചുപുരയ്ക്കല്‍ തോമസ് (കുട്ടന് – 59) നിര്യാതനായി. മൃതസംസ്കാരം നാളെ രാവിലെ 11 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദൈവാലയത്തില്‍ ഭാര്യ: മീന
മക്കള്‍: സോബി,ജോബി(അബുദാബി)
പാറപ്പള്ളി:മംഗലാപുരം അൽവാസ് കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സോടുകൂടി BHMS(ഹോമിയോ ഡോക്ടർ )പൂർത്തീകരിച്ച് ഡോക്ടറായി നാടിനഭിമാനമായി മാറിയ പാറപ്പള്ളി തോട്ടിനാട്ടെ അനുപമ പി.യ്ക്ക് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് അനുമോദനം നൽകി.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു.യോഗാധ്യാപകനും പാറപ്പള്ളിയിലെ വ്യാപാരിയുമായ കെ.വി.കേളുവിന്റെയും അമ്പലത്തറ ഗവ: ഹയർ സെക്കൻററി സ്ക്കൂൾ അധ്യാപിക പി.പ്രീതയുടെയും മകളാണ് ഡോ: അനുപമ .പി., സഹോദരി ഡോ.. അഞ്ജലി . പഞ്ചായത്ത് മുൻ വൈ. പ്രസിഡന്റ് .പി.എൽ.ഉഷ, വാർഡ് കൺവീനർ […]
പൂടംകല്ല്് സ്്നേഹദീപം പുരുഷ സ്വയം സഹായ സംഘം കുടുംബസംഗമം സംഘടിപ്പിച്ചു.സംഘം പ്രസിഡന്റ്് ബേബി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ജയസുധ സംസാരിച്ചു. സംഘം സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതവും മധു മണിക്കല്ല്് നന്ദിയും പറഞ്ഞു.തുടർന്ന് പുരുഷന്മാരുടെ തിരുവാതിര,കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.
മുക്കുഴി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുക്കുഴി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടത്തി. സേവാദള്‍ ജില്ലാ വൈസ് ചെയര്മാന് ജിജോമോന് കെ സി അനുസ്മരണ പ്രഭാഷണം നടത്തി. ജെയിന് അരിമ്പയില്‍, ഷിജു ചാക്കോ കൈതമറ്റം, ജോസ് റാത്തപ്പള്ളി, കുഞ്ഞിരാമന് പാല്‍കുളം, കരുണാകരന് നായര്‍ കത്തുണ്ടി, ഐവിന് മാത്യു തുടങ്ങിയവര്‍സംസാരിച്ചു.