വയനാട് ഉരുള്‍പൊട്ടലില്‍ സഹായഹസ്തവുമായി തമിഴ്നാട്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി സംസ്ഥാനത്തിന് അഞ്ച് കോടി രൂപ നല്‍കും എന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ ഫോണില്‍ സംസാരിച്ചു എന്ന് സ്റ്റാലിന് അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്നാട് പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഐ എ എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളെ സഹായിക്കാന്‍ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഞങ്ങള്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ & റെസ്ക്യൂ സര്‍വീസസ് ടീമിനെയും അയയ്ക്കുന്നുണ്ട്,’ സ്റ്റാലിന് ഫേസ്ബുക്കില്‍ കുറിച്ചു. നമ്മള് ഒറ്റക്കെട്ടായി ഈ ദുരന്തത്തെ തരണം ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും പിണറായി വിജയനുമായി സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കും.
Related Articles
ഉമ്മൻ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. അസുഖ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. കേരള രാഷ്ട്രീയത്തിൽ പകരംവെക്കാനില്ലാത്ത നേതാവാണ് വിട പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങി സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി കോൺഗ്രസിലെ സുപ്രധാന പദവികളും അലങ്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായ ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കൽ കേരള രാഷ്ട്രീയത്തിൽ അപൂർവമാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ക്യാൻസർ ബാധിതനായി ചികിൽസയിലായിരുന്ന […]
കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ മൂന്നാർ; വെറും 1430 രൂപയ്ക്ക് 2 ദിവസത്തെ യാത്ര
വിശാലമായ തേയിലത്തോട്ടങ്ങൾ, മനോഹരമായ ചെറു പട്ടണങ്ങൾ, വളഞ്ഞുയർന്നും താഴ്ന്നും പോവുന്ന പാതകൾ കോടമഞ്ഞു, ഇടയ്ക്കൊരു ചാറ്റൽ മഴയും അതാണ് മൂന്നാർ..യാത്രാ പ്രേമികളെ സന്തോഷിപ്പിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമല്ലേ? എന്നാൽ തയ്യാറായിക്കോളൂ, പറയുന്നത് മലപ്പുറം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലാണ്. കുറഞ്ഞ ചെലവിൽ രണ്ട് ദിവസത്തെ യാത്രയാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ മൂന്നാർ മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ്. […]
വിനോദസഞ്ചാര മേഖലയില്‍ കുതിപ്പ്; സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ഫ്ളാഗ് ഓഫ് ചെയ്യും
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ കുതിപ്പ് ലക്ഷ്യമിടുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെ ടി ഡി സി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. […]