വയനാട് ഉരുള്‍പൊട്ടലില്‍ സഹായഹസ്തവുമായി തമിഴ്നാട്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി സംസ്ഥാനത്തിന് അഞ്ച് കോടി രൂപ നല്‍കും എന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ ഫോണില്‍ സംസാരിച്ചു എന്ന് സ്റ്റാലിന് അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്നാട് പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഐ എ എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളെ സഹായിക്കാന്‍ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഞങ്ങള്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ & റെസ്ക്യൂ സര്‍വീസസ് ടീമിനെയും അയയ്ക്കുന്നുണ്ട്,’ സ്റ്റാലിന് ഫേസ്ബുക്കില്‍ കുറിച്ചു. നമ്മള് ഒറ്റക്കെട്ടായി ഈ ദുരന്തത്തെ തരണം ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും പിണറായി വിജയനുമായി സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കും.
Related Articles
വയനാടിന് സഹായഹസ്തം; ദുരിതാശ്വാസ നിധിയിലേക്ക് എംഎ യൂസഫലി അഞ്ച് കോടി് കൈമാറി
ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്കി. . ഈ തുക യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സിഇഒ എംഎ നിഷാദ്, ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അഞ്ച് കോടി നല്‍കുമെന്ന് യൂസഫലി യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഈ തുകയാണ്് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]
വയനാടിന്റെ സ്വപ്ന പദ്ധതി; ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഇന്ന്
കോഴിക്കോട് : വയനാടിന്റെ സ്വപ്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന്. വയനാട് തുരങ്കപാത നിര്‍മാണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണത്തിനാണ് തുടക്കമാവുക. ആനക്കാംപൊയില്‍ സെന്റ് മേരീസ് യു പി സ്കൂള്‍ മൈതാനത്താണ് കല്ലിടല്‍. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ഒ ആര് കേളു, എ കെ ശശീന്ദ്രന്, പ്രിയങ്ക ഗാന്ധി എം പി പങ്കെടുക്കും. വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര […]
ആഢംബര ജീവിതത്തിനായി മോഷണം; കൊല്ലത്ത് ഇന്‍സ്റ്റഗ്രാം താരം പിടിയില്‍
ആഡംബര ജീവിതം നയിക്കാനായി ബന്ധുവിന്റേയും സുഹൃത്തിന്റേയും വീടുകളില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച ഇന്‍സ്റ്റഗ്രാം താരം പിടിയില്‍. ഭജനമഠം സ്വദേശിനി മുബീനയാണ് അറസ്റ്റിലായത്. ഭര്‍തൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടില്‍ നിന്ന് 17 പവന് സ്വര്‍ണമാണ് മുബീന മോഷ്ടിച്ചത്. ചിതറ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിലാണ് മുബീനയുടെ ഭര്‍തൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോകുന്നത്. ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന് വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവയാണ് […]




