അട്ടേങ്ങാനം:ANTI NARCOTICS CAMPAIGN Reconnecting Youth. ന്റെ ഭാഗമായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ്ഗ് നേതൃത്വത്തില്‍ കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്മാന് സുരേഷ് കുമാര്‍. സി. സ്പെഷ്യല്‍ ജഡ്ജ് ഹോസ്ദുര്‍ഗ്ഗ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയരാജ്. പി. കെ വിഷയം അവതരിപ്പിച്ചു ക്ലാസ്സ് എടുത്തു. കോടോം- ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ആധ്യക്ഷത വഹിച്ചു. […]
ബളാംതോട് : ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സംഘാടകസമിതി രൂപീകരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ എൻ വേണു അധ്യക്ഷതവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യോക്കോസ്്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സുപ്രിയ ശിവദാസ്,വാർഡ് മെമ്പർ കെ കെ വേണുഗോപാൽ, എസ് എം ഡി സി ചെയർമാൻ എം സി മാധവൻ,ജയശ്രീ ദിനേശൻ,രഞ്ജിത്ത് കുമാർ, ബാബു ബി സി,ബി. […]