ബന്തടുക്ക : കുറ്റിക്കോല്‍ മണ്ഡലം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റി ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തു. ഉമ്മന്‍ ചാണ്ടി സാര്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്കിയ നന്മയുടെ ഓര്യ്ക്കായാണ് അദ്ദേഹത്തിന്റെ അനുസ്മരണ ദിനത്തില്‍ ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തത്. നേതക്കളായ സാബു അബ്രഹാം, സതീശന് കുതിരത്തൊട്ടി, ജോര്‍ജ്ജ് .ഇലക്കാട്ടില്‍, സതീശന് മാരിപ്പടുപ്പ് എന്നിവര്‍ സംബന്ധിച്ചു.
കുറ്റിക്കോൽ : പാലന്തടിയിലെ റിട്ട : അധ്യാപകൻ മുങ്ങത്ത് കുമാരൻ നായർ (96) അന്തരിച്ചു. കുടുംബൂർ ജിഎൽപി സ്കൂളിലും, ബന്തടുക്ക ഗവ: ഹയർ സെക്കൻഡറി സ്കൂളിലും സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ : വേങ്ങയിൽ ശാരാദാമ്മ, മക്കൾ : വി. രാധാകൃഷ്ണൻ (റിട്ട : ക്യാംപ്കൊ ഓഫീസർ ) വി.ചന്ദ്രശേഖരൻ (റിട്ട :കെഎസ്ആർടിസി കണ്ടക്ടർ ),വി.സാവിത്രി, വി.ഭാരതി, , മരുമക്കൾ : സി. ജി.ഉമാദേവി (റിട്ട :അധ്യാപിക ),മുങ്ങത്ത് ബാലകൃഷ്ണൻ നായർ, എ. ദാമോദരൻ നായർ (റിട്ട :കേരള ഗ്രാമീണ […]
ഇരിയ: മണ്ടേങ്ങാനത്തെ നാട്ടുകാരുടെ യാത്രാദുരിതത്തിന് അറുതിയായി. മണ്ടേങ്ങാനം അംഗൻവാടി റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചു നാട്ടുകാർക്ക് സമർപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ഇരിയ- മണ്ടേങ്ങാനം അംഗൻവാടി റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചത്. റോഡിന്റെ ഉത്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ നിർവ്വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 19-ാം വാർഡിൽ പൂർത്തീകരിച്ച 10-മത്തെ കോൺക്രീറ്റ് റോഡാണിത്.മുൻ പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.എൽ.ഉഷ അദ്ധ്യക്ഷത വഹിച്ചു.അർജ്ജുൻ, ഒ.ദാമോദരൻ, അംബിക, […]