ഇരിയ : ബാലൂർ കുരിക്കൾ വീട്ടിൽ കുമ്പ അമ്മയുടെ പിൻ തലമുറയിൽ പെട്ടവരുടെ സംഗമം ഇരിയ മഹാത്മാ സ്കൂളിൽ വെച്ച് നടന്നു. സംഗമം കുടുംബത്തിലെ മുതിർന്ന അംഗം തമ്പായി മരുതോം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ. വി ഗോപാലൻ ഇരിയ അധ്യക്ഷത വഹിച്ചു. കെ വി കേളു പാറപ്പള്ളി, കെ വി ബാലകൃഷ്ണൻ മരുതോം, കെ വി കൃഷ്ണൻ പാണത്തൂർ, കെ വി കുഞ്ഞമ്പു ഇരിയ, കെ കോമൻ കല്ല്യോട്ട്, പി കുഞ്ഞമ്പു ഇരിയ, ദാമോദരൻ […]
പടുപ്പ്: നാട്ടുകാരെ ഭയപ്പാടിലാക്കി ശങ്കരംപാടിയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു ശങ്കരംപാടി കോറോബരയിൽ ഇന്നലെ അനയെത്തി ഏകദേശം 5 ഓളം ആളുകളുടെ സ്ഥലതുള്ള തെങ്ങും വാഴകളും കവുങ്ങകളും നശിപ്പിച്ചു, പ്രകാശ് ശങ്കരംപാടി, ബാലകൃഷ്ണൻ കൊറോബര, ജോൺ പേണ്ടാനത്ത്, ബാലകൃഷ്ണൻ കൊറോബര, ഗംഗാധരൻ കൊറോബര എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന കയറി നാശം വിതച്ചത്. നിരവധി തെങ്ങുകളും കമുകും വാഴകളും നശിപ്പിച്ചു. സ്ഥലം വാർഡ് മെമ്പർ ഷീബ സന്തോഷ്, വില്ലേജ് ഓഫീസർ ജൂഡ്, രാമചന്ദ്രൻ സി, ലിജോ, രാജേഷ്, വില്ലേജ് […]
തായന്നൂർ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിലെ കായിക മത്സരങ്ങളിൽ 5000,1500 ,800 മീറ്റർ ദീർഘ ദൂര ഓട്ടമത്സരങ്ങളിൽ ആധിപത്യമുറപ്പിച്ച് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സിലെ ആർ കെ രണജിത്ത് . 4 വർഷം തുടർച്ചയായി ദൂർഘ ദൂര ഓട്ടമത്സരങ്ങളിൽ ഒന്നാ സ്ഥാനം നേടാറുള്ള രണജിത്ത് ഇത്തവണയും പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി. മികച്ച ഫുട്ബോൾ താരം കൂടിയായ കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ ഈ കായിക താരം നിരവധി സംസ്ഥാന തല ക്രോസ് കൺട്രി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.