ബന്തടുക്ക : ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ബന്തടുക്ക നരമ്പിലങ്കണ്ടം ദത്ത് ഗ്രാമത്തിൽ സന്ദർശനം നടത്തി. മഴക്കാല രോഗങ്ങളെ കുറിച്ച് NSS വോളന്റിയർമാർ ബോധവൽക്കരണം നടത്തി. ‘മാമ്പഴക്കാലം ‘ NSS പ്രോഗ്രാമിന്റെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായി വോളന്റിയർമാർ പ്രദേശത്ത് മാവിൻ തൈകൾ നട്ടു. പഞ്ചായത്ത് മെമ്പർ കുഞ്ഞിരാമൻ തവനം, പ്രോഗ്രാം ഓഫീസർ ലളിത എ എന്നിവർ നേതൃത്വം നൽകി.അധ്യാപകരായ സുരേഷ് ഡി, ദിവ്യ ജോസ് എന്നിവർപങ്കെടുത്തു
Related Articles
കരുവാടകം ദുര്ഗ്ഗാ പരമേശ്വരി ക്ഷേത്രം ശ്രീകോവിലിന്റെ ശിലാന്യാസം നാളെ രാവിലെ 10 മണിക്ക്
ബന്തടുക്ക: കരുവാടകം ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം ശ്രീകോവിലിന്റെ ശിലാന്യാസം നാളെ രാവിലെ 10 മണിക്ക് ചിന്മയ മിഷൻ കേരള ഘടകം തലവൻ പൂജ്യ വിവിക്താനന്ദ സരസ്വതി നിർവ്വഹിക്കും
സംസ്ഥാന ഹൈവേയിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു
ബളാംതോട് : ക്ലീൻ പനത്തടിയുടെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ.ജെ ജെയിംസിന്റെ നേതൃത്വത്തിൽ ബളാംന്തോട് മുതൽ മാവുങ്കാൽ വരെയുള്ള സ്റ്റേറ്റ് ഹൈവേയുടെ ഇരുവശത്തുമുള്ള വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വാർഡിലെ 5 മുതൽ +2 വരെയുള്ള വിദ്യാർത്ഥികളും കുടുംബശ്രീയംഗങ്ങളും ചേർന്ന് ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറി. സിസ്റ്റർ ഷീന. സിസ്റ്റർ ശോഭന, ജോർജ് വർഗ്ഗീസ്, കു ഞ്ഞികൃഷ്ണൻ എം.ജയശ്രീ, ഐസി ഐസക്ക്, സ്മിത, ബിന്ദു, തങ്കമണി എന്നിവർ നേതൃത്വം നൽകി ഇതിൽ പങ്കെടുത്ത […]
തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു
തായന്നൂർ:തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കൂളിമാവ് കലയന്തടത്തെപരേതനായ വറോട്ടിയുടെ മകൻ കെ.വി സുരേഷ് (50) ആണ് മരിച്ചത്. മരം കയറ്റി ഇറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: ലത .മക്കൾ: സാന്ദ്ര, സായന്ത്.സഹോദരങ്ങൾ: ചന്ദ്രൻ ,ലക്ഷ്മി ,മിനി ,തങ്കമണി,കാർത്ത്യായനി.