പാണത്തൂർ : കരിക്കെ ഗ്രാമപഞ്ചായത്തിലെ അടുത്ത രണ്ടര വർഷത്തേക്ക് പ്രസിഡണ്ട് ആയി എൻ ബാലചന്ദ്രൻ നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 11 മെമ്പർമാരിൽ 9 പേർ കോൺഗ്രസും, 2 പേർ ബി ജെ പിയും ആണ്. പഞ്ചായത്തിൽ ആദ്യത്തെ രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം ജനറൽ മഹിള റിസർവേഷൻ ആയിരുന്നു.
അവസാന രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം ജനറൽ വന്നതുകൊണ്ടാണ് എൻ ബാലചന്ദ്രൻ നായർ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇന്ന് പഞ്ചായത്ത് ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എതിർ സ്ഥാനാർത്ഥിയായി ആരും മത്സര രംഗത്ത് ഇല്ലാത്തതു കൊണ്ട് എൻ ബാലചന്ദ്രൻ നായരെ എതിരില്ലാതെ പ്രസിഡണ്ടായി പ്രഖ്യാപിക്കുകയായിരുന്നു.