മാലാപ്പിലെ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി.സി പി എം പെരളം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെ.ദാമോദരൻ മാസ്റ്ററുടെ സഹോദരനാണ്.


ചുളളിക്കര: മുതിർന്നവർക്കൊരു മാതൃകയാണ് കുരുന്നുകളുടെ ഈ പ്രവർത്തി. കാര്യം മറ്റൊന്നുമല്ല, വെളളരിക്കുണ്ട് കോളനിയിൽ റോഡ് സൈഡിൽ വലിച്ചെറിഞ്ഞ നിലയിൽ കുപ്പികളും പ്ലാസിറ്റിക്കുകളും കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി.അവശേഖരിച്ചുകൊണ്ടാണ് കുട്ടികൾ മാതൃകയായത്. മാലിന്യമുക്ത കേരള പദ്ധതിയുടെ ഭാഗമായി എല്ലായിടത്തും ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇവിടെ പക്ഷേ കുട്ടികൾ അത് സ്വയം ഏറ്റെടുക്കുകയായിരുന്നു.ആരും പറയാതെ ആരുടേയും നിർദ്ദേശമില്ലാതെ ഈ കുരുന്നുകളുടെ മനസിൽ തോന്നിയ നന്മനിറഞ്ഞ പ്രവർത്തിക്ക് ഒരു ബിഗ് സല്യൂട്ട് .കോളനിയിലെ ഹൃതിക്, ശ്രീദേവ്, പ്രതുൽ, വൃജിത്ത്, അനശ്വര, ആരധിയ എന്നീ കുട്ടികളാണ് […]
അമ്പലത്തറ: അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രമുഖ ഫോട്ടോഗ്രാഫര്‍ അമ്പലത്തറയിലെ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി അമ്പലത്തറ ചുണ്ണംകുളത്തെ ഏ.വി.മാധവന്റെ കുടുംബം.മാധവന്റെ ഭാര്യ സൗമ്യ, വിദ്യാര്‍ത്ഥികളായ മക്കള്‍ വൈഗ മാധവ്, വൈവവ് മാധവ് എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരന്‍ സംഭാവന ഏറ്റു വാങ്ങി. സി.പി..എം.ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് വയമ്പ് ,വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ ഏ.വി.വേണുഗോപാല്‍, എ.വി.ശ്രീജ, ഏ.വി.മധു, ഹരിത കര്‍മ്മ […]
രാജപുരം : ബളാംതോട് മണികണ്ഠപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പൊതുയോഗം നാളെ നടക്കും. മണ്്ഡലകാല പൂജ, ഭജന, വൃശ്ചിക ഷഷ്ഠി, വൃശ്ചിക തൃക്കാർത്തിക വിളക്ക്, മഹോത്സവം എന്നിവയെക്കുറിച്ച് ആലോചിക്കുന്നതിനുളള പൊതുയോഗം നാളെ വൈകുന്നേരം 3 മണിക്ക് ക്ഷേത്ര സന്നിധിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
