കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പാലത്തര സ്മാർട്ട് അംഗൻവാടി പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു അധ്യക്ഷത വഹിച്ചു
വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ടാദിന പൊങ്കാല മഹോത്സവം ഈ മാസം 15 മുതല്‍ 17 വരെ വിവിധ താന്ത്രിക കര്‍മ്മങ്ങളോടെ നടക്കും. തന്ത്രി കക്കാട്ടില്ലത്ത് നാരായണ പട്ടേരി യുടെ മുഖ്യകാര്മ്മിമത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക… 15 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഉഷപൂജ. ലളിത സഹസ്ര നാമ പാരായണം. ഉച്ചപൂജ തുലാഭാരം. അന്നദാനം എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് ചീര്‍ക്കയം സുബ്രമണ്യ കോവിലില്‍ നിന്നും മാതൃ സമിതിയുടെ […]
കോളിച്ചാൽ: പനക്കയം കിഴക്കേ മ്ലാത്തടത്തിൽ കെ ആർ ഗോവിന്ദൻ നായർ (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ജയശ്രീ കെ ജി; ജയലത; പരേതനായ കെ ജി മോഹൻ ലാൽ. മരുമക്കൾ: വിജയകുമാരൻ നായർ (ബളാംന്തോട് ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡണ്ട്), ബാലകൃഷ്ണൻ മാനടുക്കം, മായാദേവി. സഹോദരങ്ങൾ: എം ആർ പരമേശ്വരൻ നായർ; കെ ആർ നാരായണൻ നായർ; കെ ആർ അപ്പുക്കുട്ടൻ നായർ; പരേതനായഗോപിനാഥൻ നായർ.
ചുള്ളിക്കര: പയ്യച്ചേരിയിലെ ആലീസ് തോമസ് എഴുതിയ ‘ നീ എന്റെ സൂര്യൻ ‘എന്ന കവിതാ സമാഹാരം ലൈബ്രറിയിലേക്ക് മുൻ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ ആലീസ് ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. കെ.മോഹനൻ,കെ.വി ഷാബു,എ.ഡി.ജോസുകുട്ടി,പി.നാരായണൻ എന്നിവർ സംബന്ധിച്ചു.