LOCAL NEWS

ഡിസമ്പർ ഒന്ന് ലോക എയ്ഡ്‌സ് ദിനം – റഡ് റിബൺ ജ്വാല

മാത്തിൽ : കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, റോട്ടറി ക്ലബ്ബ് മാത്തിൽ, ഗുരുദേവ് കോളേജ് NSS യൂണിറ്റ്, മാത്തിൽ വ്യാപാരി വ്യവസായി സമിതി, ഓട്ടോ- ചുമട്ട് തൊഴിലാളി മാത്തിൽ ടൗൺ യൂണിറ്റ് ,മാത്തിൽ പ്രസ് ഫോറം ഇവയുടെ സംയുക്താഭിമുഖ്യത്തിൽ ഡിസമ്പർ ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് മാത്തിൽ ടൗണിൽ എച്ച്.ഐ.വി. രോഗവാഹകർ സമൂഹത്തിൽ അന്യം നിർത്തേണ്ടവർ അല്ല എന്നതിന്റെ സൂചകമായി റഡ് റിബൺ ധരിച്ചും മെഴുക് തിരി തെളിയിച്ചും എയിഡ്‌സ് ദിനാചരണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *