കോടോത്ത്് : ജീവിത വഴിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഫലപ്രദമായി തരണം ചെയ്യാൻ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടു കൂടി കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ SPC യൂണിറ്റിന്റെ നാല് ദിവസത്തെ സമ്മർ വെക്കേഷൻ ക്യാമ്പിന് തുടക്കമായി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് .പി. ശ്രീജ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ രത്നാവതി എ അധ്യക്ഷത വഹിച്ചു. രാജപുരം ഇൻസ്പെക്ടർ ഓഫ് പോലീസ് കൃഷ്ണൻ. കെ. മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് സൗമ്യ വേണുഗോപാൽ, സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ, ബാലചന്ദ്രൻ. എൻ, സിവിൽ പോലീസ് ഓഫീസർ ബാബു, പ്രസീജ എന്നിവർ പ്രസംഗിച്ചുു.ഹെഡ്മിസ്ട്രസ് രഞ്ജിനി എസ്. കെ.സ്വാഗതവും ബിജോയി സേവ്യർ നന്ദിപറഞ്ഞു.
Related Articles
കുറ്റിക്കോല്‍ മണ്ഡലം : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
കുറ്റിക്കോല്‍ :കുറ്റിക്കോല്‍ മണ്ഡലം 5-ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രിയും രാഷ്ട്ര മാതാവുമായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി ആയിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനവും വിപുലമായി ആചരിച്ചു. അവശത അനുഭവിക്കുന്ന ഭാരത ജനതക്കു വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ നല്ല ഭരണാധികാരിയായിരുന്നു ഇന്ദിരാജിയെന്ന് മരിപ്പടുപ്പില് അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയും അനുസ്മണ യോഗവും ഉല്‍ഘാടനം ചെയ്തു കൊണ്ട് സാബു അബ്രഹാം സംസാരിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് […]
ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ജൂൺ 27ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും
പനത്തടി : ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ജൂൺ 27 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സിനിമ സംവിധായകൻ അമീർ പള്ളിക്കലും സിനിമാ നടൻ കൂക്കൾ രാഘവനും ചേർന്ന് നിർവ്വഹിക്കും. സംഘാടക സമിതി ചെയർമാൻ എം.വി കൃഷ്ണൻ അധ്യക്ഷത വഹിക്കും.
പ്ലസ്് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ
കൊട്ടോടി : പ്ലസ് ടു പരീക്ഷാ ഫലം: കൊട്ടോടി ഗവ: ഹയർസെക്കണ്ടറി സ്്ക്കൂളിൽ മൂന്ന്് വിദ്യാർത്ഥികൾക്ക് എ പ്ലസ്്.ഷെല്ലി ജോസ്്, കാർത്തിക. എം, അലക്സ് എന്നിവരാണ് പ്ലസ് ടു സയൻസ് വിഭാഗത്തിൽ എ പ്ലസ് നേടിയത്.117 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 53.8 ശതമാനം വിജയം നേടി.