കള്ളാർ: ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ പെരിങ്കയ- കാരമൊട്ട റോഡ് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ആറ് ലക്ഷത്തി എഴുപതിനായിരം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. ഈ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് ഇതുവരെ ഗതാഗത സൗകര്യം ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. റോഡിന്റെ പ്രവർത്തി പൂർത്തികരി്ച്ചതോടെ ഈ മേഖലയിലെ കുടുംബങ്ങളുട യാത്രാസൗകര്യം മെച്ചപ്പെടുത്താൻ സാധിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത അദ്ധ്യക്ഷത വഹിച്ചു. ബാബു കാരമൊട്ട സ്വാഗതവും മാത്യു കമുകുംപുഴ നന്ദിയുംപറഞ്ഞു
Related Articles
പാണത്തൂർ പാറക്കടവിലെ മൂലക്കുന്നേൽ ജോസഫ് (പാപ്പച്ചൻ 78) നിര്യാതനായി
പാണത്തൂർ; പാറക്കടവിലെ മൂലക്കുന്നേൽ ജോസഫ് (പാപ്പച്ചൻ 78) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 11ന് പാണത്തൂർ സെന്റ് മേരീസ് വേവാലയത്തിൽ. ഭാര്യ: കഴുക്കോട്ടിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ജോണി,ജോസ്,മരീന,ലീന,സോളി,സജി മരുമക്കൾ: ഷൈനി മരുതൂർ,സാലി പെരുമ്പുഴപകുതിയിൽ,ബിൻസി,ഉറുമ്പിൽ,ഡെറിൻ ഇലഞ്ഞിക്കുഴിയിൽ,റോണി ആണ്ടൂർ
മാലക്കല്ല് പൂക്കയത്തെ നെടുവേലിൽ ഏലിക്കുട്ടി (90) നിര്യാതയായി
രാജപുരം: മാലക്കല്ല് പൂക്കയത്തെ നെടുവേലിൽ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്ക്കാരം നാളെ ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പൂക്കയം സെന്റ് സ്റ്റീഫൻസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ നെടുവേലിൽ ചുമ്മാരുകുട്ടി . മക്കൾ.ബേബി, ജോസ്, പെണ്ണമ്മ, ആൻസ,സി, സുജ. മരുമക്കൾ : ജോയി കൊച്ചി കുന്നേൽ മാലക്കല്ല,് ബേബി പടിഞ്ഞാറ്റുമാലിൽ,. ആലിസ് ഒരപാങ്കൽ, പരേതരായ അലക്സ് പടിയാനിക്കൽ,മേരി.
പുനര്ജ്ജനി- 2024 പരിപാടിയുടെ ഭാഗമായി കുട്ടികള്ക്ക് അനുമോദനവും വ്യക്ഷതൈ വിതരണവും നടത്തി
പനത്തടി :പനത്തടിയിലെ സാമൂഹ്യ പ്രവര്ത്തകനും ചാരിറ്റി പ്രവര്ത്തകനും മനുഷ്യ സ്നേഹിയുമായിരുന്ന കൂക്കള് രാമചന്ദ്രന്റെ സ്മരണാര്ത്ഥം നടത്തിയ പുനര്ജ്ജനി – 2024 നു ബളാന്തോട് ഹയര് സെക്കന്ററി സ്കൂള് വേദിയായി. അശരണര്ക്ക് കൈത്താങ്ങായി വര്ത്തിച്ച ഈ മഹാനുഭാവന് നടത്തിവന്നിരുന്ന കാരുണ്യ പ്രവര്ത്തനങ്ങള് ‘പുനര്ജ്ജനി ‘ യിലൂടെ അദ്ദേഹത്തിന്റെ കുടുംബം സാക്ഷാല്ക്കരിച്ചു വരുന്നു. ആര് സി നായരുടെ 53 ആം ജന്മദിനവേളയില് നടത്തിയ ഈ പരിപാടിയില് പ്രശസ്ത പരിസ്ഥിതി – മനുഷ്യാവകാശ പ്രവര്ത്തക ദയാബായി മുഖ്യാതിഥിയായിരുന്നു. ഈ മനുഷ്യപുത്രി യുടെ […]