രാജപരം : ദീർഘകാലമായി കിടപ്പിലായ രോഗികളെ പരിചരിക്കാൻ 2012 മുതൽ രാജപുരം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കളളാർ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ രോഗീ സംഗമം നാളെ രാവിലെ 10ന് പൈനിക്കരയിൽ നടക്കും.കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിക്കും.രാജപുരം ഫൊറോനാ വികാരി ഫാ.ബേബി കട്ടിയാങ്കൽ പ്രഭാഷണം നടത്തും. അമ്പലത്തറ സ്നേഹവീട് അഡ്മിനിസ്്ട്രേറ്റർ മുനീസ അമ്പലത്തറ മുഖ്യാതിഥിയായിരിക്കും.മോട്ടിവേറ്റർ ബാലചന്ദ്രൻ കൊട്ടോടി സ്നേഹസല്ലാപം നടത്തും. സൊസൈറ്റി വളണ്ടിയർ ഫിലിപ്പോസ് മെത്താനത്ത് ആദരിക്കും. പഞ്ചായത്തംഗം വനജ ഐത്തു, കെ.ഐ.പി.സി ജനറൽ സെക്രട്ടറി അജയ്കുമാർ,പനത്തടി ബാങ്ക് പ്രസിഡന്റ് ഷാലു മാത്യു എന്നിവർ പ്രസംഗിക്കും. സെക്രട്ടറി ഒ.ജെ മത്തായി സ്വാഗതവും വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജെയ്മോൻ നന്ദിയും പറയും.