കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പാലത്തര സ്മാർട്ട് അംഗൻവാടി പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു അധ്യക്ഷത വഹിച്ചു
കട്ടൂർ: ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം പരിധിയിലുള്ള SSLC ,+2 മുഴുവൻ വിഷയങ്ങൾക്കും A plus ലഭിച്ചവരെയും ഉന്നത വിജയികളെയും അനുമോദിച്ചു. പഞ്ചായത്ത് സമിതി കൺവീനർ ചന്ദ്രൻ സി ഉദ്ഘാടനവും അനുമോദനവും നിർവ്വഹിച്ചു. രഞ്ജിനി സി ( GHSS Kumbla ) മുഖ്യാതിഥിയായി വിജയികളെ അനുമോദിച്ച് സംസാരിച്ചു. 4-ാം വാർഡ് കൺവീനർ ടി.കെ നാരായണൻ , ഭാസ്കരൻ സി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സത്യരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. […]
ചെറു പനത്തടി : സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 – 24 വർഷത്തെ സ്കൂൾ വിദ്യാർത്ഥി കൗൺസിൽ പ്രവർത്തനമേറ്റെടുത്തു.രാജപുരം മുണ്ടോട്ട് പയസ് ടെൻത് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ദേവസ്യ എം ഡി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഹെഡ് ബോയ് ,ഹെഡ് ഗേൾ, സ്റ്റുഡൻറ് എഡിറ്റർ , സ്പോർട്സ് ക്യാപ്റ്റൻ ,ആർട്സ് സെക്രട്ടറി, സ്കൂളിലെ നാല് ഗ്രൂപ്പുകളുടെ ക്യാപ്റ്റൻ ,വൈസ് ക്യാപ്റ്റൻ എന്നിവർക്ക് ബാഡ്ജ് നൽകി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു. പ്രിൻസിപ്പൽ […]
ാജപുരം / രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ 1991 മുതല്‍ നടന്നുവരുന്ന പതിനാലാമത് രാജപുരം ബൈബിള്‍ കണ്വെന്ഷന് സംഘാടകസമിതി രൂപീകരിച്ചു.ഏപ്രില്‍ 3 മുതല്‍ 6 വരെ തീയതികളില്‍ രാജപുരം സ്കൂള്‍ ഗ്രൗണ്ടില്‍ കണ്വെന്ഷന് നടക്കും. വൈകുന്നേരം 4.00 മുതല്‍ 9.00 മണി വരെയാണ് ജൂബിലി വര്‍ഷ കണ്വെന്ഷന് നടക്കുന്നത്. കണ്വെന്ഷന് ദിനങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപതയിലെയും, തലശ്ശേരി അതിരൂപതയിലെയും അഭിവന്ദ്യ മെത്രാന്മാര് നേതൃത്വം നല്‍കും. നാല് ദിവസങ്ങളിലായി നടക്കുന്ന കണ്വെന്ഷന് നയിക്കുന്നത് പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. […]