കോടോത്ത് : എരുമക്കുളത്തെ നാരായണി (75) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്. മകള്‍ സിന്ധു ( ചക്കിട്ടടുക്കം അങ്കണവാടി ടീച്ചര്‍), മരുമകന് :വിദ്യാദരന്

രാജപുരം: ചേരുവേലില്‍ തോംസണ്‍ മാത്യു (59) നിര്യാതനായി. ഭാര്യ ബീന തൊടുപുഴ മുട്ടം പ്ലാക്കൂട്ടത്തില്‍ കുടുംബാംഗം. മക്കള്‍:പരേതനായ സനു ,സനല്‍,മരിയ എന്നിവര്‍.മൃതസംസ്കാര ശുശ്രൂഷകള്‍ നാളെ വൈകുന്നേരം 3 30ന് സഹോദരന് പോള്‍സന്റെ ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍
പൂടങ്കല്ല് : ബസ് കാത്തുനില്ക്കാന് ഇടമില്ല, യാത്രക്കാര്‍ ദുരിതത്തിലായ പൂടങ്കല്ല് ടൗണില്‍ താല്‍ക്കാലിക ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കണം. റോഡ് വികസനത്തിന്റെ ഭാഗമായി പൂടങ്കല്ല് ടൗണില്‍ നിന്ന് വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍ പൊളിച്ചു നീക്കിയതിനാല്‍ താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ അടക്കം പൊരി വെയിലെത്ത് നില്‍ക്കേണ്ട അവസ്ഥയാണെന്നും ടൗണില്‍ ഉടനെ താല്‍ക്കാലിക ബസ് വേ നിര്‍മ്മിക്കണമെന്നും അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജനറല്‍ ബോഡി യോഗത്തിന് ശേഷം സംഘാഗങ്ങളുടെ […]
കളളാർ : മാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റിന് കള്ളാർ പഞ്ചായത്തിൽ തുടക്കമായി. മാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റ് കള്ളാർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ അവർകൾ നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത പി അധ്യഷത വഹിച്ചു. മെമ്പർമാരായ അജിത്ത് കുമാർ ബി. ലീല ഗംഗാധരൻ. സബിത ബി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.14 വാർഡ് കളിലും ജൂലൈ 15 നകം […]