ബന്തടുക്ക: ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന പ്രതിജ്ഞയുമായി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ബന്തടുക്കയിലെ എസ്പിസി കേഡറ്റുകൾ. സ്റ്റാഫ് സെക്രട്ടറി നിത്യാനന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശങ്കരനാരായണ പ്രകാശ് നിർവഹിച്ചു. ബേഡകം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവൻ എം ക്ലാസുകൾ നയിച്ചു. ബേഡകം പോലീസ് സ്റ്റേഷനിലെ എ എസ് ഐ രമേശൻ വി, അധ്യാപകരായ ഷാജി ഡി വി, സന്ദീപ് ബി എസ്, ജ്യോതിലക്ഷ്മി […]
കാഞ്ഞങ്ങാട് : സാമൂഹിക നന്മയുടെയും ഐക്യത്തിന്റെയും പാഠം പകരുന്നതാവണം സാഹിത്യ സൃഷ്ടികളും ഉൽസവങ്ങളും , മനുഷ്യരെ പലതിന്റെയും പേരിൽ തമ്മിലടിപ്പിക്കുന്ന ആധുനിക ലോകത്ത് ഒരുമയുടെ ഉണർത്തു പാട്ടാവാൻ സാഹിത്യത്തിന് കഴിയണം എന്നും പ്രമുഖ സാഹിത്യകാരന്മാർ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് മാണിക്കോത്ത് ഹാദി അക്കാദമി ക്യാമ്പസിൽ പ്രമുഖ എഴുത്തുകാരൻ സുറാബ് ഉദ് ഘാടനം ചെയ്തു വ’സംസ്കാരത്തിന്റെ സംസാരം’ എന്ന ശീർഷകത്തിൽ മഹാകവി പി യെ കുറിച്ചുള്ള ചർച്ച വേദിയിൽ പ്രമുഖ എഴുത്തുകാരൻ സന്തോഷ് […]