രക്തസാക്ഷി ചീമേനി ശശീന്ദ്രന്റെ 42- മത് രക്തസാക്ഷി വാർഷികദിനാചരണം നടത്തി. പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ കൺവെൻഷൻ ഡി സി സി പ്രസിഡണ്ട് പി കെ . ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് മുഖ്യ പ്രഭാഷണംനടത്തി.
ബന്തടുക്ക വില്ലാരംവയലിലെ അബ്രഹാം അറയ്ക്കപ്പമ്പിൽ (82)നിര്യാതനായി .സംസ്ക്കാരം നാളെ ( 17ന് ) ഉച്ചകഴിഞ്ഞ് 2.30 ന് ബന്തടുക്ക വില്ലാരം വയലിലുള്ള ഭവനത്തിൽ നിന്ന് ആരംഭിച്ച് പടുപ്പ് സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരി കുടുംബ കല്ലറയിൽ . ഭാര്യ:ഏലിക്കുട്ടി, കുന്നേൽ, കുടുംബാംഗം. മക്കൾ:റോബി അബ്രഹാം, ബീനാ അബ്രഹാം (തോമാപുരം സ്കൂൾ അദ്ധ്യാപിക), ഷിജി അബ്രഹാം, സുനിൽ അബ്രഹാം (സീനിയർ സിവിൽ പോലീസ് ഓഫീസർ ആദൂർ), ഷാജു അബ്രഹാം (എൻഞ്ചിനീയർ ബാംഗ്ലൂർ). മരുമക്കൾ:മേരി മഠത്തനാടിയിൽ, ഡോ സി.ഡി ജോസ് […]
ഒടയംചാൽ: കോടോം-ബേളൂർ പഞ്ചായത്തിലെ നരേയർ-കാവേരിക്കുളം റോഡ് നാട്ടുകാർ നന്നാക്കി. കാവേരിക്കുളം സംരക്ഷണ സമിതിയുടെയും ചക്കിട്ടടുക്കം യുവരശ്മി ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തിലാണ് നാട്ടുകാർ റോഡ് വൃത്തിയാക്കിയത്. പഞ്ചായത്തംഗം ജിനി ബിനോയ് ,കെ ബാലകൃഷ്ണൻ, ടി കെ സത്യൻ, കെ സുധാകരൻ, എ സി ചെറിയാൻ എന്നിവർ നേതൃത്വം നല്കി.
രാജപുരം: പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യ്കതികൾക്ക് വിട്ടു നൽകാനുളള നീക്കത്തിൽ പ്രതിഷേധിച്ച്് പഞ്ചായത്ത് ഓഫീസിലേക്ക്് ജനകീയ മാർച്ച് .നൂറുകണക്കിനാളുകളാണ് മാർച്ചിൽ അണിനിരന്നത്. പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാൻ ആസ്തി രജിസ്റ്ററിൽ നിന്നും ഓഴിവാക്കിത്തരണമെന്ന പഞ്ചായത്ത് ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. കോടോം-ബേളൂർ പഞ്ചായത്തിലെ 7-ാം വാർഡിൽപ്പെടുന്ന നരേയർ -കാവേരികുളം റോഡ് നിലവിൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽപെട്ടതാണ്. പ്രസ്തുത റോഡിന്റെ 1500 മീറ്റർ ഭാഗത്തിൽ […]