ബന്തടുക്ക: പുതുക്കൊളളി കാവിലമ്മ ആട്സ് & സ്്പോട്സ്് ക്ലബിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ കണ്ണാശുപത്രി കാഞ്ഞങ്ങാട് ഉപകേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പേർ പങ്കെടുത്തു.10-ാം വാർഡ് മെമ്പർ കുഞ്ഞിരാമൻ തവനത്ത് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി രാഗേഷ് അധ്യക്ഷത വഹിച്ചു.ഡോ. അനുശ്രീ മുഖ്യാഥിതിയായിരുന്നു. ജ്യോതിഷ് സ്വാഗതവും കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
Related Articles
കെ.കുഞ്ഞിരാമനെ മികച്ച വായനക്കാരനായി തെരഞ്ഞെടുത്ത് സന്ദേശം ലൈബ്രറി
കാസറഗോഡ് : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം ഏറ്റവും നല്ല വായനക്കാരനായി കെ.കുഞ്ഞിരാമനെ തെരഞ്ഞെടുത്തു. മൊഗ്രാൽ പുത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമാണ് കുഞ്ഞിരാമൻ . മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ ജനപ്രതിനിധി കൂടിയായിരുന്നു അദ്ദേഹം. വായന ഒരു നിക്ഷേപമായി ജീവിതത്തിൽ പകർത്തിയ കുഞ്ഞിരാമൻ നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ധാരാളം പുസ്തകങ്ങൾ ഒരു നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ആത്മകഥ, മാർക്സിയൻ ചിന്തകൾ,ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങൾ തുടങ്ങി നിരവധി പുസ്തകങ്ങൾ അതിൽപ്പെടുന്നു. മലയാള ത്തിലെ […]
രാജപുരം ഹോളിഫാമി സ്ക്കൂളിലെ 1986-87 ബാച്ച് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം നൽകി
രാജപുരം ഹോളിഫാമി സ്ക്കൂളിലെ 1986-87 എസ് എസ് സി ബാച്ചിൽപെട്ടവരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം നൽകി.ജോയ് പെരുമാനൂർ ഉദ്ഘാടനം ചെയ്തു. സത്യൻ ടി കെ അധ്യക്ഷത വഹിച്ചു. കുഞ്ഞിരാമൻ എം. എ.അച്ചുതൻ രാമു കെ.ബി രാജീവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു സുശീല ഗോവിന്ദൻ സ്വാഗതവും ജോസ് ജോർജ് നന്ദിയും പറഞ്ഞു.
കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
ബന്തടുക്ക: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി ശങ്കര നാരായണ ഭട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ ജയ സൂരൃൻക്ലാസെടുത്തു.