രാജപുരം : കോടോത്ത് വി.മദർ തെരേസാ ദേവാലയത്തിൽ നൊവേന പ്രാർത്ഥനയും വി. മദർതെരേസായുടേയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26ന് ആരംഭിക്കും. 30 ന് സമാപിക്കും. 26ന് വൈകുന്നേരം 4.30ന് ഇടവകാ വികാരി ഫാ.കുര്യാക്കോസ് പുതുക്കുളങ്ങര തിരുനാളിന് കൊടിയേറ്റും . തുടർന്ന് 5 മണിക്ക് പടിമരുത് പളളി വികാരി ഫാ.ജോസഫ് കരിമ്പൂളിക്കലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 27ന് വൈകുന്നേരം 4.30ന് ജപമാല, 5 മണിക്ക് ഫാ.തോമസ് കാട്ടിപ്പറമ്പിലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 28ന് വൈകുന്നേരം 4.30ന് ജപമാല, ഫാ. ജോർജ്ജ് കുരുട്ടുപറമ്പിലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 29ന് വൈകുന്നേരം 4.30ന് ജപമാല, 5 മണിക്ക് തലശ്ശേരി അതിരൂപതാ ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും.30ന് വൈകുന്നേരം 4.30ന് ഫാ. കുര്യാക്കോസ് പ്ലാവുനിൽക്കുംപറമ്പിൽ, ഫാ.സ്ക്കറിയ ചിരണക്കൽ, ഫാ. ജോൺസൺ പുലിയുറുമ്പിൽ എന്നിവരുടെ കാർമ്മികത്വത്തിൽ റാസ കുർബാന. ഫാ. സ്ക്കറിയ ചിരണക്കൽ വചന സന്ദേശം നൽകും. തുടർന്ന്് സൺഡേസ്ക്കൂളിന്റെയും ഭക്ത സംഘടനകളുടേയും വാർഷികാഘോഷം നടക്കും.
Related Articles
കളളാര്‍ പഞ്ചായത്ത് ചുളളിക്കര എല്‍ പി സ്ക്കുളില് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 22 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
ചുളളിക്കര : കളളാര്‍ പഞ്ചായത്ത് ചുളളിക്കര എല്‍ പി സ്ക്കുളില് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 22 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.പഞ്ചായത്ത് പരിധിയിലെ ഓട്ടക്കണ്ടം, മുണ്ടമാണി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ നിന്നുളള 18 കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലും 4 കുടുംബങ്ങളെ അവരുടെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. പഞ്ചായത്തും റവന്യു, ആരോഗ്യവകുപ്പും ക്യാമ്പൊരുക്കുന്നതിന് നേതൃത്വം നല്കി.
കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റ ിഉമ്മന് ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി.
ബന്തടുക്ക : കുറ്റിക്കോല്‍ മണ്ഡലം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി. മാരിപ്പടുപ്പില്‍ പതാക ഉയര്‍ത്തുകയും തുടര്‍ന്ന് ഛായാചിത്രത്തിനു മുന്നില്‍ പുഷ്പ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. ഉമ്മന്‍ ചാണ്ടി സാര്‍ ജനഹൃദയങ്ങളില്‍ നിന്നും ഒരിക്കലും മായാത്ത പകരക്കാരനില്ലാത്ത ജനനായകനായിരുന്നുവെന്നും അദ്ദേഹം നല്കിയ നന്മകള് ജനങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയുകയില്ലെന്നും സാബു. അബ്രഹാം അനുസ്മരിച്ചു. മുതിര്‍ന്ന നേതാക്കളെ ആദരിച്ചു. നേതക്കളായ സതീശന് കുതിരത്തൊട്ടി ,നിഷ. […]
സി.പി. എം പനത്തടി ഏരിയ സമ്മേളനം പാണത്തൂരില്‍ നവംബര്‍ 9,10 തീയതികളില്‍ സംഘടക സമിതി രൂപീകരിച്ചു.
പാണത്തൂര്‍: നവംബര്‍ മാസം 9, 10 തീയതികളില്‍ പാണത്തൂരില്‍ വച്ച് നടക്കുന്ന സി.പി.എം)പനത്തടി ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രുപീകരിച്ചു.. ജില്ലാ കമ്മറ്റിയംഗം എം.വി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് ഹാളിലാണ് ഏരിയ സമ്മേളനം നടക്കുക.. പി. ജി മോഹനന് അധ്യക്ഷത വഹിച്ചു. ഒക്ലാവ് കൃഷ്ണന്, പി ദാമോധരന്, രാമചന്ദ്രന് കള്ളാര്‍, പി തമ്പാന്, ബിനു വര്‍ഗ്ഗീസ്, ഷാജി ലാല്‍, എ.കെ രാജേന്ദ്രന് , സുരേഷ് കോളിച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു.. സംഘാടക സമിതി ചെയര്‍മാനായി ബിനു […]