കോളിച്ചാല്‍ / 2025 ഏപ്രില്‍ 26 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരുന്ന പനത്തടി സെന്റ് തോമസ് നിത്യാരാധന ചാപ്പല്‍ കൂദാശ കര്‍മ്മം 2025 മെയ് 8 വ്യാഴാഴ്ച രാവിലെ 10ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്താന്‍ തീരുമാനിച്ചതായി പനത്തടി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത്ത് അറിയിച്ചു. ഇതോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും അന്നേ ദിവസംനടക്കുന്നതാണ്.
Related Articles
ഹോളി ഫാമിലി ഹയർസെക്കണ്ടററി സ്കൂളിൽ ഡിജിറ്റൽ നോട്ടീസ് ബോർഡിന്റെ അനാച്ഛാദനം നടത്തി
രാജപുരം : ഹോളി ഫാമിലി ഹയർസെക്കണ്ടററി സ്കൂളിൽ ഡിജിറ്റൽ നോട്ടീസ് ബോർഡിന്റെ അനാച്ഛാദനം സ്കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ്, പി ടി എ പ്രസിഡന്റ് പ്രഭാകരൻ കെ. എ,മദർ പി ടി എ പ്രസിഡന്റ് രാജി സുനിൽ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 2021-2023 പ്ലസ്ടു ബാച്ചിലെ കുട്ടികൾ സ്പോൺസർ ചെയ്തതാണ് ഡിജിറ്റൽനോട്ടീസ്ബോർഡ്.
തായന്നൂരില്‍ നേത്രപരിശോധനാ , തിമിര ശസ്ത്രക്രിയാ ക്യാമ്പ് നാളെ
തായന്നൂര്‍: കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പയ്യന്നൂര്‍ ഐ ഫൗണ്ടേഷന് & റിസര്‍ച്ച് സെന്റര്‍ സൂപ്പര്‍ സ്പെഷ്യലിറ്റി കണ്ണാശുപത്രിയുടേയും, സെന്റര്‍ ഫോര്‍ റിസര്‍ച്ച് & ഡവലപ്മെന്റ് (CRD ) യുടേയും, പ്രൊജക്ട് ലെവല്‍ ട്രൈബല്‍ ഡവലപ്മെന്റ് കമ്മിറ്റി (PTDC)യുടേയും സഹകരണത്തോടെ എണ്ണപ്പാറ വില്ലേജ് പ്ലാനിംഗ് കമ്മിറ്റി (VPC) സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനാ , തിമിര ശസ്ത്രക്രിയാ ക്യാമ്പ് നാളെ തായന്നൂര്‍ സാംസ്കാരിക നിലയത്തില്‍ രാവിലെ 10 പത്തുമണി മുതല്‍ നടക്കും നേത്രരോഗങ്ങള്‍ സംബന്ധിച്ച് സംശയ നിവാരണവും, ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് […]
മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് നിര്യാതയായി. സംസ്ക്കാരം നാളെ
ാജപുരം:മാലക്കല്ലിലെ ചിന്നമ്മ ജേക്കബ് നെടുങ്ങാട്ട് (72)നിര്യാതയായി. സംസ്കാരം നാളെ ഉചകഴിഞ്ഞ് 3.30 മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. ഭര്‍ത്താവ്: ജേക്കബ് നെടുങ്ങാട്ട് . മക്കള്‍:ബിനു, ബിജു, ബിജി. മരുമക്കള്‍: ഷിമി ചിറ്റേട്ട്, ഷെബി കുഴിവേലി, ജെയ്സണ്‍ സ്രായിപ്പള്ളില്‍. സഹോദരങ്ങള്‍: കുര്യന് തെങ്ങുംപള്ളി, മേരി മണ്ണില്‍ മലയില്‍, മത്തായി, ജോസ് ജേക്കബ്, ബെന്നി, ആന്‍സി മെത്താനത്ത്, ഷിബി മുകളേല്‍ വലിയപറമ്പില്‍.



