രാജപുരം / പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് പ്രിയ ഷാജിയും സഹഭാരവാഹികളും രാജപുരം വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു. മണ്ഡലം പ്രസിഡന്റ് രജിത അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, പ്രഭ ആര്‍, ശ്രീവിദ്യ എന്നിവര്‍സംസാരിച്ചു.
