ഒടയംചാല്‍: 64ാമത് ഹോസ്ദൂര്‍ഗ ്ഉപജില്ലാ സ്‌ക്കൂള്‍ കലോത്സത്തിന് മുന്നോടിയായി ഒടയംചാലില്‍ സാംസ്‌ക്കാരിക സായാഹ്നം സംഘടിപ്പിച്ചു. ഫ്‌ളാഷ് മോബ്, നാട്ടരങ്ങ്്, സാസ്‌ക്കാരിക സംഗമം, 64 പേര്‍ അണിനിരന്ന മെഗാ തിരുവാതിര എന്നിവ നടന്നു. കാഞ്ഞങ്ങാട് മുന്‍സിപാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍
സൗമ്യ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രസന്ന പ്രസാദ് ,ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ,പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത, പഞ്ചായത്തംഗം സൂര്യഗോപാലന്‍, പി.ശ്രീരാജ്,സുരേഷ് കോടോത്ത്,ഭാസ്‌ക്കരന്‍ സി എന്നിവര്‍ പ്രസംഗിച്ചു.ലിജോ.ടി.സ്വാഗതവും തമ്പാന്‍ എം നന്ദിയും പറഞ്ഞു.




