രാജപുരം: ഹോസ്ദൂര്‍ഗ് ഉപജില്ല സ്‌ക്കൂള്‍ കലോത്സവത്തിന് മുന്നോടിയായി സാംസ്‌ക്കാരിക സായാഹ്നം പരിപാടി നാളെ ഒടയംചാലില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പരിപാടിയില്‍ 64 വനിതകള്‍ പങ്കെടുക്കുന്ന തിരുവാതിര,ഫ്‌ളാഷ് മോബ്്, നാട്ടരങ്ങ്്, സാസ്്ക്കാരിക സംഗമം എന്നിവ നടക്കും. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്യും. കോടോം -ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.പി അധ്യക്ഷത വഹിക്കും. കളളാര്‍, പനത്തടി പഞ്ചായത്തു പ്രസിഡന്റുമാരായ ടി.കെ നാരായണന്‍ ,പ്രസന്ന, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ജയശ്രീ എന്‍ എസ്,ജിനി ബിനോയി,ശ്രീരാജ്.പി, സുരേഷ് കോടോത്ത്, നന്ദകുമാര്‍, ലിജോ.ടി.ജോര്‍ജ്ജ്, തമ്പാന്‍.എം എന്നിവര്‍ പ്രസംഗിക്കും.





