LOCAL NEWS

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

രാജപുരം: സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കേസ് ര
ജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഎം – ബിജെപി കൂട്ടുകെട്ടിനെതിരെയും
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ , മണ്ഡലം പ്രസിഡന്റ് മാരായ എം എം സൈമണ്‍ , കെ ജെ ജെയിംസ് , ബാലകൃഷണന്‍ ബാലൂര്‍, സജി പ്ലച്ചേരി പുറത്ത്, മധുസൂദനന്‍ റാണിപുരം, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, എം കെ മാധവന്‍ നായര്‍ , ടി എം മാത്യു, എ കുഞ്ഞിരാമന്‍ അയ്യന്‍ങ്കാവ്, വി കെ ബാലകൃഷണന്‍ എന്നിവര്‍പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *