പനത്തടി: പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് എയ്ഞ്ചല്‍, തേജസ്, ഐശ്വര്യ, കുടുംബശ്രീകളുടെ വാര്‍ഷികം പത്താം വാര്‍ഡ് മെമ്പര്‍ കെ.ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. എയ്ഞ്ചല്‍ കുടുംബശ്രീ വാര്‍ഷികത്തില്‍ ശ്രീജ വി.വി യും, തേജസ് കുടുംബശ്രീയുടെ വാര്‍ഷികത്തില്‍ ഗൗരി നാരായണനും, ഐശ്വര്യ കുടുംബശ്രീയുടെ വാര്‍ഷികത്തില്‍ നിഷയും അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ആവീര്‍ഭാവം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ഉന്നതിയില്‍ എത്തിച്ച് സ്ത്രീകളുടെ എല്ലാതരത്തിലുള്ള വളര്‍ച്ചയ്ക്കും, ഉയര്‍ച്ചയ്ക്കും സാധിച്ചെന്ന് കെ.ജെ ജെയിംസ് പറഞ്ഞു. സ്വന്തമായി സ്വാശ്രയ ശീലം വളര്‍ത്തുകയും, കൂട്ടായ്മയിലൂടെ വളര്‍ച്ചയെന്ന മുദ്രാവാക്യം ഉയര്‍ത്താനും കുടുംബശ്രീയിലൂടെ സ്ത്രീ സമൂഹത്തിന് സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീകളുടെ വാര്‍ഷികത്തിന് യഥാക്രമം റിയ മോള്‍ സന്തോഷ്, അമ്പിളി ബാബു, ജലജ ജയന്‍ എന്നിവര്‍ സ്വാഗതം പറഞ്ഞു. ഐശ്വര്യ കുടുംബശ്രീ വാര്‍ഷികത്തിന് ബാലസഭ കുട്ടികളും പങ്കെടുത്ത് കലാപരിപാടികള്‍ അവതരിപ്പിച്ചു. പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം വാര്‍ഡ് മെമ്പര്‍ സമ്മാനവും നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്തുത്യര്‍ഹമായ ജനസേവനത്തിന് കുടുംബശ്രീ യൂണിറ്റുകളുടെ ഉപഹാരം അതാത് കുടുംബശ്രീ യൂണിറ്റുകള്‍ വാര്‍ഡ് മെമ്പര്‍ക്ക് സമ്മാനിച്ചു.





