രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലയാള ദിനത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ പ്രധാനാധ്യാപകന് എബ്രാഹം കെ.ഒ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി സോണി കുര്യന് കുട്ടികള്‍ക്ക് കേരളപ്പിറവി സന്ദേശം നല്കി. മധുരം നുകര്‍ന്നും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
