കുറ്റിക്കോൽ : ടാറ്റാ ഇൻഡിക്യാഷിന്റെ കുറ്റിക്കോൽ എടിഎം കൌണ്ടർ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരിഫ് , കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം എന്നിവർ മുഖ്യ അതിഥികളായി. പഞ്ചായത്ത് അംഗം പി മാധവൻ, വ്യാപാരി വ്യവസായി അംഗങ്ങളായ സി. മാധവൻ, വിഷ്ണു പ്രസാദ്, കെ തമ്പാൻ നായർ,പി മനോഹരൻ, യൂണിക്സ് സിസ്റ്റംസ് ഗ്രൂപ്പ് മാനേജർ പി.അനൂപ് കുമാർ, ജീവനക്കാരായ ഗോപിനാഥ്, ഇ.സ്മിത, ചിത്ര […]
രാജപുരം: ലോകവനിതാദിനത്തിന്റെ ഭാഗമായികേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് വനിതാ വിംങ്ങിന്റെ നേതൃത്വത്തില്‍ രാജപുരം, പൂടംകല്ല് ടൗണില്‍ പായസവിതരണം നടത്തി. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് രാജി സുനില്‍, സെക്രട്ടറി രമ്യ രാജീവന്, ഉഷ അപ്പുക്കുട്ടന്, ഉഷ രവീന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളില്‍ സ്തുത്യര്‍ഹമായ സേവനത്തിനിടയില്‍ അകാലത്തില്‍ മരണപ്പെട്ട അദ്ധ്യാപകന് സുജില്‍ മാത്യൂവിന്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും സ്കൂള്‍ അങ്കണത്തില്‍ നടന്നു. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോബിഷ് തടത്തില്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന് ഉദ്ഘാടന ചെയ്തു.. സ്കൂള്‍ ഹെഡ്മാസ്റ്റര് സജി എം എ, വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, പി ടി എ പ്രസിഡണ്ട് സജി എ സി, എം പി ടി എ പ്രസിഡണ്ട് […]