രാജപുരം: ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. നവരാത്രിയോടനു ബന്ധിച്ച് മൂന്ന് ദിവസമായി നടന്നു വന്ന ആഘോഷം ഇന്ന് സമാപിക്കും.
കൊട്ടോടി: കോഴിമുള്ളിലെ മുത്തൂറ്റിൽ ഫിലിപ്പ് (62) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൊട്ടോടി സെന്റ് ആൻസ് ദേവാലയത്തിൽ. പരേതരായ പുന്നൂസ് -മറിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലീലാമ്മ. സഹോദരങ്ങൾ: ജോസ് , മേരി, ഫാ. ചാക്കോ മുത്തൂറ്റിൽ, ഫാ. പോൾ മുത്തൂറ്റിൽ, പരേതരായതോമസ്,ആൻസി.
കളളാർ: കളളാർ മുസ്ലിം ജമാഅത്തിന് കീഴിൽ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണം നടത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എം എം ജാഫർ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുസമദ് അഷ്റഫി ബോധവൽക്കരണം നടത്തി.ഏഴാം ക്ലാസ് വിദ്യാർത്ഥികളായ റൈഹാൻ ഷിനാസ് ഖുർആൻ പാരായണം നടത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥി റൈഹാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു സാക്കിർ ലത്തീഫ് ജലീൽ ദാരിമി നിബ്രാസ് മൗലവി ആശംസകൾ അറിയിച്ചു ശിഹാബുദ്ദീൻ […]