സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ടു ജില്ലകളില്‍ താപനില മുന്നറിയിപ്പ് ഉണ്ട്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും അടുത്ത ദിവസങ്ങളില്‍ താപനില ഉയര്‍ന്നേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയെക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത ഉണ്ട്. കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ് ( 37.8). ചൂട് ഉയരുന്നതിനിടെ തൃശൂര്‍ , എറണാകുളം ജില്ലകളിലെ ചില മേഖലകളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചു. മധ്യ തെക്കന്‍ ജില്ലയില്‍ മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അതേ സമയം സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതകള്‍ കൂടുതല്‍ ആയതിനാല്‍ ആളുകളള്‍ ജ?ഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം പുനക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രില്‍ 30 വരെയാണ് പുനക്രമീകരിച്ചത്. താപ നില ഉയരുന്ന സാഹചര്യത്തിലാണ് ജോലി സമയം പുന ക്രമീകരിച്ചുകൊണ്ടുളള ലേബര്‍ കമ്മീഷണറേറ്റിന്റെ ഉത്തരവ്. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ഉള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും. വൈകീട്ട് മൂന്നിന് ഇത് പുനരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ജില്ലാ ലേബര്‍ ഓഫീസര്‍, അസി. ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് ദൈനംദിന പരിശോധന നടത്തും.
Related Articles
ദുരിതബാധിത മേഖലയില്‍ വീണ്ടുമെത്തി രാഹുല്‍ ഗാന്ധി; ‘കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും
ഉരുള്‍പൊട്ടലില്‍ സര്‍വനാശം സംഭവിച്ച വയനാട്ടിലെ മുണ്ടക്കൈ മേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഇന്ന് വീണ്ടും അവിടേക്ക് എത്തുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവും രാഹുല്‍ ഗാന്ധി നടത്തി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍ വെച്ചായിരുന്നു ഇത് സംബന്ധിച്ച […]
കര്‍ണാടകയില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
പത്തനംതിട്ട : കര്‍ണാടകയില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് ബി എസ്സി നഴ്സിംഗ് വിദ്യാര്‍ഥികളായ ജസ്റ്റിന് (21), സ്റ്റെറിന് (21) എന്നിവര്‍ മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ബി എസ്സി നഴ്സിംഗ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ്. മരിച്ച ജസ്റ്റിന് തിരുവല്ല സ്വദേശിയും സ്റ്റെറിന് റാന്നി സ്വദേശിയുമാണ്.
സംസ്ഥാനത്തു രണ്ടുദിവസം ദുഃഖാചരണം പതാക താഴ്ത്തിക്കെട്ടും
തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍ മല പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ നിരവധിപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതിലും വസ്തുവകകള്‍ നാശമുണ്ടായതിലും സംസ്ഥാന സര്‍ക്കാര്‍ അതീവ ദു:ഖം പ്രകടിപ്പിച്ചു. അതോടനുബന്ധിച്ച് സംസ്ഥാനത്തു ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉത്തരവിറക്കി. ഇതു പ്രകാരം സംസ്ഥാനത്തെ എല്ലാ ആഘോഷ പരിപാടികളും പൊതു പരിപാടികളും രണ്ടു ദിവസം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.


