LOCAL NEWS

പഴമയുടെ ഓര്‍മ പുതുക്കാന്‍ കോടോം- ബേളൂരില്‍ ഇന്ന് കോലായക്കൂട്ടം

തായന്നൂര്‍ / ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായ നാട്ടുവര്‍ത്തമാനങ്ങളുടെ ഇടങ്ങളായിരുന്നു കേരളത്തിലെ കോലായങ്ങള്‍. വേരറ്റുപോയ സംസ്‌കാരത്തെ ആരോഗ്യ വര്‍ത്തമാനങ്ങള്‍ പറഞ്ഞും ചോദിച്ചും തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് തായന്നൂരിലെ നാട്ടുകാര്‍.
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്,കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്ത്, ജില്ലാ ആരോഗ്യ ദൗത്യം, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), കുടുംബാരോഗ്യ കേന്ദ്രം എണ്ണപ്പാറ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് വൈകുന്നേരം 6 മണി മുതല്‍ 10 മണി വരെ തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് താത്ക്കാലികമായൊരുക്കിയ ഓലക്കുടിലിന്റെ കോലായ മുറ്റത്ത് ചോദ്യവും പറച്ചിലുമായി ഇന്നത്തെ സന്ധ്യമാറും. ഒപ്പം നൂറോളം കലാകാരന്‍മാരും കലാകാരികളും അണിനിരക്കുന്ന ദൃശ്യവിരുന്നു കൂടിയായി മാറുകയാണ് ഇന്നത്തെ രാത്രി തായന്നൂരിലെ കോലായക്കൂട്ടം. ഉത്ഘാടകരോ പ്രത്യേക ക്ഷണിതാക്കളോ ഇല്ലാത്ത പരിപാടിയില്‍ നാട്ടുകാരോടൊപ്പം ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കലാ-സാഹിത്യ-സാമൂഹ്യമേഖലകളിലെ പ്രമുഖരുംഅണിനിരക്കും

Leave a Reply

Your email address will not be published. Required fields are marked *