മാലക്കല്ല് : സെന്റ് മേരിസ് എ യുപി സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ വിപുലമായ ആഘോഷിച്ചു. സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ. ഫാ.ജാബിഷ് തടത്തിൽ ഉദ്ഘാടനം ചെയ്തു. നൂറോളം ചാച്ചാജിമാരും ചാച്ചാജി തൊപ്പികൾ അണിഞ്ഞ മറ്റുകുട്ടികളും അണിനിരന്ന ശിശു ദിന റാലിയെ തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ബാല സഭയുടെ നേതൃത്വത്തിൽ നടന്നു. സെന്റ് മേരിസ് യുപി സ്കൂൾ മാലക്കലിലെ എൽ പി വിഭാഗം സ്കൂൾ ലീഡറായ മാസ്റ്റർ ജോർജിൻ പ്ലനീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ ലീഡർ നന്ദന ഓ എൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ സജി എം എ, പിടിഎ പ്രസിഡൻറ് കൃഷ്ണകുമാർ, മദർ പി ടി പ്രസിഡൻറ് സൗമ്യ സന്തോഷും എൽ പി തല എസ് ആർ ജി കൺവീനർ ജെസ്നി ജോസും ആശംസകൾ അറിയിച്ചു. അസിസ്റ്റൻറ് മാനേജർ ഫാ. ജോബിഷ് തടത്തിൽ സമ്മാനദാനം നിർവഹിച്ചു .തുടർന്ന് കുട്ടികളുടെ കലാവിരുന്നിൽ പാവനാടകം, ആക്ഷൻ സോങ്, ഗ്രൂപ്പ് സോങ്ങ്, കഥ പറയൽ, പ്രസംഗങ്ങൾ തുടങ്ങിയ ഭരണശബളമായ കലാപരിപാടികൾ നടത്തപ്പെട്ടു.തുടർന്ന് കുട്ടികൾക്ക് പായസ വിതരണവുംനടന്നു.
Related Articles
പുളിം കൊച്ചി പാലത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണം : കോണ്‍ഗ്രസ് 12-ാം വാര്‍ഡ് സമ്മേളനം
പാണത്തൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പനത്തടി പഞ്ചായത്ത് 12-ാം വാര്‍ഡ് സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു.പി.ബി സുരേഷ് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ വിഷയങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി എസ് മധുസൂധനന്,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.ഡി തോമസ്, കൃഷ്ണന് തച്ചര്‍കടവ്,13-ാം വാര്‍ഡ് മെമ്പര്‍ എന്‍ വിന്‍സന്റ്, മൈനോരിറ്റി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ്, പി.വി കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് കമ്മിറ്റി […]
വിവാഹസത്കാര വേദിയിൽ നിന്നും കാരുണ്യസ്പർശവുമായി കളക്കരയിലെ നവ ദമ്പതികൾ
കുറ്റിക്കോൽ : വിവാഹസത്കാര വേദിയിൽ കനിവ് പാലിയേറ്റീവ് സൊസൈറ്റിക്ക് സഹായം നൽകി കളക്കര നന്ദനത്തിലെ ഹരീഷും നേഹ മോളും മാതൃകയായി . കളക്കരയിലെ ഭവനത്തിൽ വെച്ച് നടന്ന പരിപാടിയിൽ കനിവ് പാലിയേറ്റീവ് സൊസൈറ്റി കുറ്റിക്കോൽ ക്ലസ്റ്റർ പ്രസിഡണ്ട് എ. മാധവൻ, ടി. ബാലൻ, കളക്കര യൂണിറ്റ് സെക്രട്ടറി എം ആർ സുകുമാരൻ, സുനീഷ് കളക്കര, പി.ചന്ദ്രൻ, കെ.ജയൻ എന്നിവർ സഹായംഏറ്റുവാങ്ങി
കുറ്റിക്കോലിലെ വെളളാപ്പിളളിൽ ജോസഫ് (63) നിര്യാതനായി
കുറ്റിക്കോലിലെ വെളളാപ്പിളളിൽ ജോസഫ് (63) നിര്യാതനായി. ഭാര്യ: അന്നമ്മ, പിതാവ് ജോൺ, മക്കൾ: ജോജോ,ജോമോൻ. സഹോദരങ്ങൾ: സെബാസ്റ്റിയൻ (കുറ്റിക്കോൽ), എൽസി (കുളിയംങ്കല്ല്), കൊച്ചുത്രേസ്യ(മണക്കടവ് മാംപൊയിൽ), ബാബു(പോൾ) കുറ്റിക്കോൽ




